കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജി സംഘടിപ്പിക്കുന്ന ബിജെപി വിരുദ്ധ ഐക്യ ഇന്ത്യ റാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ബി.ജെ.പി ഇതര പാര്‍ടികളെയെല്ലാം റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകിച്ച് മല്ലികാര്‍ജ്ജുണ ഖാര്‍ഗെ പങ്കെടുക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING


റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി കത്തയച്ചു. ബിജെപി ഇതര പാര്‍ട്ടികളെയെല്ലാം റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശരത് പവാര്‍, എച്ച്.ഡി.ദേവഗൗഡ, എച്ച്.ഡി.കുമാരസ്വാമി, എം.കെ.സ്റ്റാലിന്‍ തുടങ്ങിയവര്‍ റാലിക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.


മുന്‍ ബിജെപി നേതാക്കളായ യശ്വവന്ദ് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരും പങ്കെടുത്തേക്കും. മാത്രമല്ല ബി.ജെ.പി നേതാവ് ശത്രുഘൻ സിൻഹയും റാലിയിൽ പങ്കെടുക്കുമെന്നാണ് സൂചന. ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റം എന്നതിന് പകരം മമത ബാനര്‍ജി ബിജെപി വിരുദ്ധരെ ഒരുവേദിയിലേക്ക് കൊണ്ടുവരുന്നു എന്ന പ്രത്യേകതയും ഇന്നത്തെ റാലിക്കുണ്ട്.