Dowry Merits : `വിരൂപികളായ പെൺകുട്ടികൾക്കും വിവാഹം കഴിക്കാം` സ്ത്രീധനത്തിന്റെ ഗുണഫലങ്ങളുമായി കോളേജ് പുസ്തകം
ഇന്ത്യൻ നഴിസിങ് കൗൺസിൽ സിലബസിന്റെ അംഗീകാരമുള്ള ടി.കെ ഇന്ദ്രാണിയുടെ സോഷ്യോളജി ഫോർ നഴ്സെസ് എന്ന് പുസ്തകത്തിലാണ് സ്ത്രീധനം വാങ്ങുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂ ഡൽഹി : സ്ത്രീധനത്തിന്റെ ഗുണഫലങ്ങളുടെ പട്ടികയുമായി കോളേജ് പുസ്തകത്തിലെ പേജിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ നഴിസിങ് കൗൺസിൽ സിലബസിന്റെ അംഗീകാരമുള്ള ടി.കെ ഇന്ദ്രാണിയുടെ സോഷ്യോളജി ഫോർ നഴ്സെസ് എന്ന് പുസ്തകത്തിലാണ് സ്ത്രീധനം വാങ്ങുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
1. സ്ത്രീധനം കൊണ്ട് വീട്ടിലേക്ക് പുതിയ വാഹനം, വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ ഒക്കെ വാങ്ങാം.
2. പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്ത് വകകൾ നേടിയെടുക്കാം.
3. സ്ത്രീധനത്തിന്റെ ഭാരം കുറയ്ക്കാൻ പെൺകുട്ടികളിൽ വിദ്യാഭ്യാസം വർധിപ്പിക്കാം. അതിലൂടെ അവർക്ക് ജോലിയും ലഭിക്കും
4. നല്ല സ്ത്രീധനം കൊടുത്ത് വിരൂപികളായ പെൺകുട്ടികളുടെ വിവാഹം വേഗത്തിലാക്കാം
ALSO READ : Fasting Against Dowry: സ്ത്രീ സുരക്ഷിത കേരളത്തിനായി ഉപവാസമാരംഭിച്ച് ഗവർണർ
അപർണ (chhutti_is) എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി തുടങ്ങിയത്. സംഭവം വൈറലായതോടെ ശിവസേനയുടെ രാജ്യസഭ എംപി പ്രിയങ്ക ചുതുർവേദി ഇത്തരത്തിലുള്ള പുസ്തകങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇത്തരത്തിൽ ഉള്ള പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് രാജ്യത്തിനും ഭരണഘടനയ്ക്കും നാണകേടാണെന്നും പ്രിയങ്ക തന്റെ ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക