ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ പുൽവാമ ജില്ലയിലെ രാജ്‌പോര മേഖലയിൽ വച്ചാണ് മുകേഷ് സിംഗ് എന്ന തൊഴിലാളിക്ക് നേരെ അക്രമികൾ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെ തുടർന്ന് പുൽവാമയിൽ സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. പുൽവാമയിലും ജമ്മു കശ്മീരിന്റെ മറ്റ് ഭാഗങ്ങളിലും പോലീസ് പരിശോധന ശക്തമാക്കി. കൂടാതെ, ശ്രീനഗറിലെ എല്ലാ പ്രധാന കവലകളിലും നഗരത്തിന്റെ എക്സിറ്റ് പോയിന്റുകളിലും മൊബൈൽ വെഹിക്കിൾ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.


ALSO READ: കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഒരു ഭീകരനെ വധിച്ചു


അതിനിടെ, വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കെരാൻ സെക്ടറിൽ നിയന്ത്രണരേഖയിൽ (എൽഒസി) നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യവും പോലീസും പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഈദ്ഗാഹിന് സമീപം ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ തീവ്രവാദികൾ വെടിവെപ്പ് നടത്തിയിരുന്നു. പരിക്കേറ്റ ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.