അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു
Army chopper crashes in Arunachal: അപ്പർ സിയാങ് ജില്ലയിലെ സിൻജിങ് ഗ്രാമത്തിന് സമീപമാണ് ഹെലികോപ്റ്റർ തകർന്നത്
ഇറ്റാനഗർ: Army chopper crashes in Arunachal: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണു. അപ്പർ സിയാങ് ജില്ലയിലെ സിൻജിങ് (Singging) ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ ആണ് തകർന്നത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്.
ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് (എഎൽഎച്ച്) ഇന്ന് രാവിലെ 10:40 ഓടെ അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ ട്യൂട്ടിംഗ് ഏരിയയ്ക്ക് സമീപം തകർന്നു വീണതെന്ന് ഗുവാഹത്തിയിലെ ഡിഫൻസ് പിആർഒ അറിയിച്ചു. ഇവിടേയ്ക്ക് റോഡ് യാത്ര സാദ്ധ്യമല്ലെന്നും രക്ഷാ സംഘത്തെ അപകടം നടന്ന സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...