Coal shortage | കൽക്കരി ലഭ്യത വൈദ്യുതി നിലയങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തം: ആശങ്ക വേണ്ടെന്ന് കൽക്കരി മന്ത്രാലയം
ആഭ്യന്തര കൽക്കരി ഗണ്യമായ അളവിൽ ഉപയോഗപ്പെടുത്തിയെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി
ന്യൂഡൽഹി: വൈദ്യുതി (Electricity) ഉത്പാദനത്തിനായി താപവൈദ്യുതി നിലയങ്ങളിൽ (Power plants) ആവശ്യത്തിന് കൽക്കരി ലഭ്യമാണെന്ന് കൽക്കരി മന്ത്രാലയം ആവർത്തിച്ചു. വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. വൈദ്യുതി പ്ലാന്റുകൾക്കുള്ള കൽക്കരി സ്റ്റോക്ക് ഏകദേശം 72 ലക്ഷം ടൺ ആണ്, നാല് ദിവസത്തെ ആവശ്യത്തിന് ഇത് മതിയാകും. കൂടാതെ കോൾ ഇന്ത്യ ലിമിറ്റഡിന്റെ (Coal India Limited) പക്കൽ 400 ലക്ഷം ടണ്ണിൽ കൂടുതൽ കൽക്കരി സ്റ്റോക്കുണ്ട്. ഇതിൽ നിന്ന് വൈദ്യുതി നിലയങ്ങളിലേക്ക് വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൽക്കരി കമ്പനികളിൽ നിന്നുള്ള വർധിച്ച വിതരണത്തെ അടിസ്ഥാനമാക്കി ഈ വർഷം (2021 സെപ്റ്റംബർ വരെ) ആഭ്യന്തര കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപാദനം ഏകദേശം 24 ശതമാനം വർധിച്ചു. വൈദ്യുതി നിലയങ്ങളിലെ ശരാശരി കൽക്കരി ആവശ്യകത പ്രതിദിനം 18.5 ലക്ഷം ടൺ കൽക്കരിയാണ്. അതേസമയം പ്രതിദിന കൽക്കരി വിതരണം ഏകദേശം 17.5 ലക്ഷം ടൺ ആണ്.
കാലവർഷം നീണ്ടുപോയതിനാൽ വിതരണം നിയന്ത്രിക്കപ്പെട്ടു. വൈദ്യുത നിലയങ്ങളിൽ ലഭ്യമായ കൽക്കരി ഒരു റോളിംഗ് സ്റ്റോക്ക് ആണ്. ഇത് കൽക്കരി കമ്പനികളിൽ നിന്നുള്ള സപ്ലൈകൾ പ്രതിദിനം നികത്തുന്നു. അതിനാൽ, വൈദ്യുത നിലയങ്ങളിൽ കൽക്കരി സ്റ്റോക്കുകൾ കുറയുമെന്ന ഭയം തെറ്റാണ്. ഈ വർഷം, വിതരണത്തിന് ഇറക്കുമതിക്ക് പകരമായി, ആഭ്യന്തര കൽക്കരി ഗണ്യമായ അളവിൽ ഉപയോഗപ്പെടുത്തിയെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
കൽക്കരി ഖനികൾ ഉള്ള മേഖലകളിൽ കനത്ത മഴ ഉണ്ടായിരുന്നിട്ടും, സിഐഎൽ ഈ വർഷം 255 മെട്രിക് ടൺ കൽക്കരി വൈദ്യുതി മേഖലയിലേക്ക് വിതരണം ചെയ്തു. സിഐഎല്ലിൽ നിന്ന് വൈദ്യുതി മേഖലയിലേക്കുള്ള എക്കാലത്തെയും ഉയർന്ന വിതരണമാണ് ഇക്കാലയളവിൽ നടന്നത്. സിഐഎല്ലിൽ നിന്ന് വൈദ്യുതി മേഖലയിലേക്ക് പ്രതിദിനം 14 ലക്ഷം ടൺ കൽക്കരി വിതരണം ചെയ്യുന്നുണ്ട്. മഴ കുറഞ്ഞതോടെ, വിതരണം ഇതിനകം 15 ലക്ഷം ടണ്ണായി വർധിക്കുകയും 2021 ഒക്ടോബർ അവസാനത്തോടെ പ്രതിദിനം 16 ലക്ഷത്തിൽ കൂടുതലായി ഉയരുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
കനത്ത കാലവർഷം, കുറഞ്ഞ കൽക്കരി ഇറക്കുമതി, സാമ്പത്തിക രംഗത്തെ വീണ്ടെടുക്കൽ എന്നിവയെ തുടർന്ന് വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നിട്ടും ആഭ്യന്തര കൽക്കരി വിതരണങ്ങൾ വൈദ്യുതി ഉൽപാദനത്തെ വലിയ രീതിയിൽ പിന്തുണച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിൽ കൽക്കരി വിതരണം റെക്കോർഡ് ഉയരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര അടിസ്ഥാനത്തിലുള്ള വൈദ്യുതി വിതരണം ഈ വർഷം ഏകദേശം 24 ശതമാനം വർദ്ധിച്ചു. അലുമിനിയം, സിമന്റ്, സ്റ്റീൽ തുടങ്ങിയ വൈദ്യുതി ഇതര വ്യവസായങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി സിഐഎൽ പ്രതിദിനം ഏകദേശം 2.5 ലക്ഷം ടണ്ണിലധികം കൽക്കരി രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലേക്ക് വിതരണം ചെയുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...