ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ മീററ്റിൽ നേരിയ ഭൂചലനം. ഉത്തര്‍പ്രദേശിലെ ഖര്‍ഖൗഡയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ചലനത്തിന്‍റെ പ്രഭവ സ്ഥാനം. പുലര്‍ച്ചെ ആറരയോടെയാണ് ചലനം അനുഭവപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂചലനത്തെത്തുടർന്ന് ഉത്തർപ്രദേശിന്‍റെ പല ഭാഗങ്ങളിലും ഡൽഹിയിലും കുലുക്കം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  ഞായറാഴ്ച ഹരിയാനയുടെ പലഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.