ബെംഗളൂരു:   സെൽഫി എടുക്കുന്നതിനിടെ കാല്‍തെറ്റി   140 അടി താഴ്ചയിലുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ യുവാവ്  അത്ഭുതകരമായി രക്ഷപെട്ടു... ! !


COMMERCIAL BREAK
SCROLL TO CONTINUE READING

28 കാരനായ പ്രദീപ് സാഗറാണ്  140 അടി താഴ്ചയിലേയ്ക്ക് പതിച്ചിട്ടും അപകടത്തില്‍ നിന്നും  അത്ഭുതകരമായി രക്ഷപെട്ടത്.  കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവും കൂട്ടുകാരും  ഗോകാക് വെളളച്ചാട്ടം കാണാനെത്തിയത്.  വെള്ളച്ചാട്ടം ആസ്വദിച്ച് സെൽഫി എടുക്കുന്നതിനിടെയാണ്  യുവാവ്‌ കാല്‍തെറ്റി  140 അടി താഴ്ചയിലേയ്ക്ക് പതിച്ചത്.


എന്നന്നേക്കുമായി തങ്ങളുടെ സുഹൃത്തിനെ നഷ്ടപ്പെട്ടു എന്ന് കരുതിയ കൂട്ടുകാരുടെ  ഫോണിലേയ്ക്ക്  സംഭവം നടന്ന് 12 മണിക്കൂറിന് ശേഷം  വന്ന വാട്ട്‌സ്ആപ്പ് സന്ദേശമാണ് സുഹൃത്ത് അത്ഭുതകരമായി രക്ഷപെട്ടു എന്ന വിവരം  ഉറപ്പിച്ചത്. 


കലബുറഗി ജില്ലയിലെ ജേവർഗി താലൂക്കിലെ ബാങ്ക് ജിവനക്കാരനാണ് പ്രദീപ്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. സെൽഫി എടുക്കുന്നതിനിടെ ബാലൻസ് തെറ്റി  പ്രദീപ്  വെളളച്ചാട്ടത്തിലേയ്ക്ക് വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍  രക്ഷാപ്രവർത്തകർ നീണ്ട 6 മണിക്കൂര്‍  തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 


Also Read: Curd Face mask: മുഖം തിളങ്ങാൻ തൈര് ഉത്തമം, ഉപയോഗിക്കേണ്ട രീതി അറിയാം


സംഭവത്തിന്‌ ശേഷം പിറ്റേന്ന്  മൂന്ന് മണിയോടെയാണ്   സുഹൃത്തിന്  വാട്ട്‌സ്ആപ്പ്  സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന്  രക്ഷാപ്രവർത്തകർ ചേർന്ന് തെരച്ചിൽ നടത്തി ഇയാളെ കണ്ടുപിടിക്കുകയായിരുന്നു.  നിസാര പരിക്കുകളോടെ രക്ഷപെട്ട ഇയാളെ ഗോകാക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ ആരോഗ്യനില ഇപ്പോള്‍  തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.


Also Read: IRCTC Alert...!! ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുണ്ടോ, എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം


140 അടി താഴ്ചയിലുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ യുവാവിന്‍റെ അത്ഭുതകരമായ രക്ഷപെടല്‍  ഏവരെയും അതിശയിപ്പിച്ചിരിയ്ക്കുകയാണ്...    


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.