Missing Army Jawan Found: കുൽഗ്രാമിൽ നിന്നും കാണാതായ സൈനികനെ കണ്ടെത്തി, ഭീകരരുടെ കസ്റ്റഡിയിലായിരുന്നുവെന്ന് സംശയം
Missing Army Jawan Found: കാണാതായ ദിവസങ്ങളില്‍ ഇയാള്‍ ആര്‍ക്കൊപ്പമായിരുന്നുവെന്നും എവിടെയായിരുന്നുവെന്നും ആരാണ് തട്ടിക്കൊണ്ടുപോയത് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Missing Army Jawan Found: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നിന്നും കാണാതായ സൈനികൻ ജാവേദ് അഹമ്മദ് വാനിയെ കണ്ടെത്തിയാതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച കാണാതായ കുല്‍ഗാം സ്വദേശി ജാവേദ് അഹമ്മദ് വാനിയെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Also Read: Soldier Missing: കുൽഗ്രാമിൽ സൈനികനെ കാണാതായി; കാറിൽ രക്തക്കറ
സൈനികനായ ജാവേദ് അഹമ്മദ് ഇത്രയും ദിവസം ഭീകരരുടെ കസ്റ്റഡിയിലായിരുന്നുവെന്നാണ് സംശയം. കാണാതായ ദിവസങ്ങളില്‍ ഇയാള്‍ ആര്‍ക്കൊപ്പമായിരുന്നുവെന്നും എവിടെയായിരുന്നുവെന്നും ആരാണ് തട്ടിക്കൊണ്ടുപോയത് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതാദ്യമായാണ് ജമ്മുകശ്മീരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ സുരക്ഷിതനായി കണ്ടെത്തുന്നത്. നേരേത്തയൊക്കെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ എല്ലാ പോലീസുകാരെയും സൈനികരെയും കൊലപ്പെടുത്തുന്നതായിരുന്നു പതിവ്.
Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയ്ക്ക് പ്രിയം ഇവരോട്, ഇതിൽ നിങ്ങളും ഉണ്ടോ?
ഈദ് അവധിക്ക് നാട്ടിലെത്തിയ ജാവേദ് അഹമ്മദ് വാനി ശനിയാഴ്ച വൈകുന്നേരം കുല്‍ഗാമിലെ ചാള്‍ ഗ്രാമത്തിലേക്ക് ഷോപ്പിംഗിനായി കാറില്‍ പോയ സമയത്താണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ശനിയാഴ്ച രാത്രി 8 മണികഴിഞ്ഞപ്പോൾ അഹമ്മദിനെ കുറിച്ച് ഒരു വിവരമില്ലാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയെ തടുർന്ന് അന്നുമുതല്‍ പോലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കുമൊപ്പം ഇയാളുടെ ബന്ധുക്കളും തിരച്ചില്‍ നടത്തുകയായിരുന്നു. നേരത്തെ പോലീസ് നടത്തിയ തിരച്ചിലിനിടെ കുല്‍ഗാമിന് സമീപമുള്ള പ്രന്‍ഹാലില്‍ നിന്നും ഇയാളുടെ ലോക്ക് ചെയ്ത ആള്‍ട്ടോ കാറും അതിൽ നിന്നും ജവാന്റെ ചെരുപ്പുകളും രക്തത്തുള്ളികളും കണ്ടെത്തിയിരുന്നു. ഇതോടെ സൈനികനെ കണ്ടെത്താന്‍ സൈന്യവും പോലീസും സംയുക്തമായി തിരച്ചില്‍ നടത്തുകയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...