Mission UP 2022: ഉത്തര്‍ പ്രദേശില്‍ നവംബര്‍ 14 മുതല്‍ കോണ്‍ഗ്രസ് പദയാത്ര
ഉത്തര്‍ പ്രദേശ് ലക്ഷ്യമിട്ട് കോൺഗ്രസ്. നവംബർ 14 മുതൽ സംസ്ഥാനത്തുടനീളം പദയാത്ര ആരംഭിക്കും.
Lucknow: ഉത്തര്‍ പ്രദേശ് ലക്ഷ്യമിട്ട് കോൺഗ്രസ്. നവംബർ 14 മുതൽ സംസ്ഥാനത്തുടനീളം പദയാത്ര ആരംഭിക്കും.
11 ദിവസം നീളുന്ന പദയാത്ര ഭാരതത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ ജന്മദിനത്തിലാണ് ആരംഭിക്കുന്നത് . ‘BJP bhagao, mehangai hatao' എന്നതാണ് പ്രതിഷേധ പദയാത്രയുടെ മുദ്രാവാക്യം. ഇത് സംബന്ധിച്ച പ്രസ്താവന ഉത്തർപ്രദേശ് കോൺഗ്രസ് (Congress) കമ്മിറ്റി പുറത്തിറക്കി.
ഉത്തർ പ്രദേശിലെ 403 അസംബ്ലി മണ്ഡലങ്ങളിലും മാർച്ച് നടത്തുമെന്നും നവംബർ 24ന് സമാപിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. “ബിജെപിയുടെ തെറ്റായ നയങ്ങളും ജനവിരുദ്ധ പ്രവർത്തനങ്ങളും കാരണം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ് മോശമായതെന്ന് എടുത്തുകാണിക്കുക എന്നതാണ് ഈ പദയാത്ര ലക്ഷ്യമിടുന്നത്. സർക്കാർ, അതിന്‍റെ ചില വ്യവസായി സുഹൃത്തുക്കൾക്ക് മാത്രം നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു, ” കോൺഗ്രസ് പ്രസ്താവനയിൽ പറയുന്നു.
പണപ്പെരുപ്പം തടയുന്നതിനും ജനവിരുദ്ധ നയങ്ങൾ ഭേദഗതി ചെയ്യുന്നതിനും സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താനാണ് പദയാത്ര ലക്ഷ്യമിടുന്നതെന്ന് യുപി കോൺഗ്രസ് വ്യക്തമാക്കി.
Also Read: IT Laws: രാജ്യത്ത് ഇൻ്റർനെറ്റ് ഉപയോഗത്തിനായി പുതിയ ഡിജിറ്റൽ നിയമം വരും: രാജീവ് ചന്ദ്രശേഖർ
പദയാത്ര ഓരോ നിയമസഭാ മണ്ഡലത്തിലും പ്രതിദിനം കുറഞ്ഞത് 10 കിലോമീറ്റർ സംഘടിപ്പിക്കുകയും വിലക്കയറ്റം സംബന്ധിച്ച വിഷയത്തിൽ ജനങ്ങള്‍ക്ക് കോൺഗ്രസിന്‍റെ പ്രതിജ്ഞാപത്രം നൽകുകയും ചെയ്യും. കൂടാതെ ദിവസവും 24,180 ഗ്രാമസഭാ യോഗങ്ങളും 5,000 തെരുവ് യോഗങ്ങളും ഉൾപ്പെടുന്ന 32,240 കിലോമീറ്റർ പദയാത്രയാണ് കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. 2022 ന്‍റെ തുടക്കത്തിതന്നെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചനകള്‍...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...