Lucknow: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശിന്‌ വന്‍ വാഗ്ദാനങ്ങളുമായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള  കോണ്‍ഗ്രസ്‌ ജനറല സെക്രട്ടറി  പ്രിയങ്ക ഗാന്ധി.


COMMERCIAL BREAK
SCROLL TO CONTINUE READING

അധികാരരംഗത്ത്  ഇന്ന് വിദ്വേഷം പ്രബലമാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടിയ  പ്രിയങ്ക  (Priyanka Gandhi) അത് മാറ്റാൻ ആഗ്രഹിക്കുന്നതായും,  സ്ത്രീകൾക്ക് മാത്രമേ  അത് സാധിക്കൂ എന്നും  അഭിപ്രായപ്പെട്ടു.     പത്രസമ്മേളനത്തിലാണ് അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. രാജ്യത്തെ ജാതിയുടേയും  മതത്തിന്‍റെയും  രാഷ്ട്രീയത്തിൽ നിന്ന്  സമത്വത്തിന്‍റെ  രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരണമെങ്കില്‍  സ്ത്രീകൾ മുന്നോട്ട് വരണം, പ്രിയങ്ക പറഞ്ഞു.


Also Read:  Mission Uttar Pradesh 2022: മായാവതിയും കോൺഗ്രസും ദുർബല സഖ്യകക്ഷികള്‍, ഒറ്റയ്ക്ക് പോരാടുമെന്ന് SP നേതാവ് അഖിലേഷ് യാദവ്


UPയ്ക്ക് പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനം  


ഉത്തര്‍ പ്രദേശിലെ വരാനിരിയ്ക്കുന്ന  നിയമസഭ തിരഞ്ഞെടുപ്പില്‍ (UP Assembly Election 2022)   40% ടിക്കറ്റ് കോൺഗ്രസ് പാർട്ടി സ്ത്രീകൾക്ക് നൽകുമെന്ന്  പാര്‍ട്ടി തീരുമാനിച്ചതായി പ്രിയങ്ക ഗാന്ധി  പറഞ്ഞു. യുപി രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുകയാണെങ്കിൽ, അത് ദേശീയതലത്തിലും പ്രതിഫലിക്കും.  ഇവിടെയുള്ള സ്ത്രീകൾ ഒന്നിച്ച് ശക്തിയാകുന്നില്ല. അവരും ജാതികളായി വിഭജിക്കപ്പെടുകയാണ്.  സ്ത്രീകൾ ജാതിക്കും സംസ്ഥാനത്തിനും അതീതമായി ഉയർന്ന് ഒരുമിച്ച് പോരാടണം, പ്രിയങ്ക ചൂണ്ടികാട്ടി.  


Also Read: Mission Uttar Pradesh 2022: തിരഞ്ഞെടുപ്പല്ല, ജനാധിപത്യ വിപ്ലവമാണ് 2022-ൽ ഉത്തർപ്രദേശില്‍ നടക്കുകയെന്ന് SP chief Akhilesh Yadav


പഞ്ചാബ്‌ അടക്കം മറ്റു സംസ്ഥാനങ്ങളില്‍ 40% ടിക്കറ്റ്  സ്ത്രീകള്‍ക്ക് നല്‍കുമോ എന്ന  ചോദ്യത്തിന്, തനിക്ക് ഉത്തര്‍ പ്രദേശിന്‍റെ ചുമതലയാണ് നിലവില്‍ ഉള്ളത് എന്നും,  സ്ത്രീകള്‍ക്ക് അവരുടെ കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ ടിക്കറ്റുകൾ നൽകുമെന്നും  തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക്  തന്നെ വന്നുകാണാമെന്നും അവര്‍ പറഞ്ഞു.


Also Read: Uttar Pradesh Assembly Election 2022: യോഗിയെ നേരിടാന്‍ പ്രിയങ്ക..!! തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്ന് കോണ്‍ഗ്രസ്‌


സ്വയം നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം സംബന്ധിച്ചും അവര്‍  നിലപാട് വ്യക്തമാക്കി.  തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്  സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്ന് സൂചിപ്പിച്ച പ്രിയങ്ക  തന്‍റെ പ്രവര്‍ത്തനം  സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് എന്നും വ്യക്തമാക്കി.   കൂടാതെ,  ആരായിരിക്കും മുഖ്യമന്ത്രി  സ്ഥാനാര്‍ഥി എന്ന കാര്യവും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും പ്രിയങ്ക പറഞ്ഞു.  


ഒരു പുതിയ രാഷ്ട്രീയം സൃഷ്ടിക്കാനുള്ള പോരാട്ടത്തിലാണ് താന്‍ എന്നും  ശബ്ദം ഉയർത്താൻ കഴിയാത്തവർക്ക് വേണ്ടിയാണ്  താന്‍  പോരാടുന്നത് എന്നും അവര്‍ പറഞ്ഞു.   "പെണ്‍കുട്ടിയാണ്,  പോരാടും "  "Nadki hoon, lad sakthi hoon" എന്ന ഒരു പുതിയ   മുദ്രാവാക്യവും അവര്‍  ഉത്തര്‍ പ്രദേശിന്‌  നല്‍കി


നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി  തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിലാണ്.  പാര്‍ട്ടിയെ അടിമുടി ശക്തമാക്കാന്‍  കിണഞ്ഞ പരിശ്രമമാണ് പ്രിയങ്ക നടത്തുന്നത്.
   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക