Mission Uttar Pradesh 2022: BJP ടിക്കറ്റില്‍ മത്സരിക്കാന്‍ ആളില്ല, `മണി ഫെസ്റ്റോ`യിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ, വിമര്‍ശവുമായി Akhilesh Yadav
നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ഉത്തര്‍ പ്രദേശ് നീങ്ങുകയാണ്. 2022 ല്‍ നടക്കാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ പാര്‍ട്ടികള്‍.
ലഖ്നൗ: നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ഉത്തര്‍ പ്രദേശ് നീങ്ങുകയാണ്. 2022 ല്‍ നടക്കാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ പാര്‍ട്ടികള്‍.
BJP, കോണ്‍ഗ്രസ്, SP, BSP തുടങ്ങിയ പ്രമുഖ പാര്‍ട്ടികളും എണ്ണമറ്റ ചെറു പാര്‍ട്ടികളും സംസ്ഥാനത്ത് സജീവമാണ്. ഇതിനോടകം ബിജെപി. കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ചരടുവലികള്‍ ആരംഭിച്ചുകഴിഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്മുന്നോടിയായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സംസ്ഥാനത്തുടനീളം സൈക്കിൾ റാലി നടത്തുകയാണ്. മാസങ്ങള്‍ നീളുന്ന റാലിയാണ് സമാജ് വാദി പാര്‍ട്ടി നടത്തുന്നത്. റാലിയില്‍ ജനങ്ങളുമായി സംവദിച്ച അദ്ദേഹം BJP സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ BJP പുറത്തുവിട്ട തിരഞ്ഞെടുപ്പ് പത്രിക ഇതുവരെ ഭരണകര്‍ത്താക്കള്‍ വായിച്ചിട്ടുപോലുമില്ല എന്നാണ് SP അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പ് പത്രിക BJP വായിച്ചിട്ടുപോലുമില്ലെന്നും പകരം "മണി ഫെസ്റ്റോ"യിലാണ് ബിജെപിയുടെ ശ്രദ്ധയെന്നും അഖിലേഷ് യാദവ് പറഞ്ഞു.
യോഗി സർക്കാറിനെതിരെ ജനരോഷം ശക്തമാണെന്നും യുപി തിരഞ്ഞെടുപ്പിൽ സമാജ് വാദി പാര്‍ട്ടി 400 സീറ്റ് നേടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് അഖിലേഷ് യാദവ് ഉന്നയിക്കുന്നത്.
ബിജെപിക്കെതിരായ ജനവികാരം സമാജ് വാദി പാര്‍ട്ടിയുടെ വോട്ടായി മാറുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. 2022-ൽ 350 സീറ്റ് നേടി ജയിക്കുമെന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാറിനെതിരായ ജനങ്ങളുടെ രോഷം കാണുമ്പോൾ 400 സീറ്റിൽ ജയമുറപ്പിക്കാമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരി നേരിടുന്നതിൽ യോഗി സർക്കാർ പൂർണമായും പരാജയപ്പെട്ടു. കോവിഡ് കാലത്ത് ഭരണസംവിധാനങ്ങളെല്ലാം നിഷ്ക്രിയമായി. മഹാമാരിയിൽ ജീവൻ പൊലിഞ്ഞ് അനേകം പേര്‍ക്കാണ്, എന്നാല്‍, സര്‍ക്കാര്‍ മുഖം രക്ഷിക്കുന്ന തിരക്കിലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
സമാജ് വാദി പാര്‍ട്ടിയുടെ പ്രചരാര്‍ത്ഥം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈക്കിൾ യാത്രയുമായി എത്താനാണ് അഖിലേഷിന്‍റെ പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...