MK Stalin on UCC: ഏകീകൃത സിവിൽ കോഡ് ആദ്യം ബാധകമാക്കേണ്ടത് ഹിന്ദുക്കളില്‍, പ്രധാനമന്ത്രി മോദിയുടെ പരാമർശത്തെ വിമർശിച്ച് DMK
MK Stalin on UCC: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്. പല പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി.
Chennai: രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ വിമർശിച്ച് തമിഴ്‌നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (DMK). ഇത് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണ് എന്ന് പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
Also Read: PM Modi: ഒരു രാജ്യത്ത് രണ്ട് നിയമം വേണ്ട; ഏകീകൃത സിവിൽ കോഡിൽ ഉറച്ച് മോദി
"ഏകീകൃത സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി - പട്ടികവർഗക്കാർ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പ്രവേശിക്കാനും പൂജ നടത്താനും അനുവദിക്കണം," ഇളങ്കോവൻ പറഞ്ഞു. ഭരണഘടന എല്ലാ മതങ്ങൾക്കും സംരക്ഷണം നൽകിയതുകൊണ്ട് മാത്രം ഞങ്ങൾക്ക് UCC വേണ്ട, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകീകൃത സിവിൽ കോഡിനെകുറിച്ച് ഭാരതീയ ജനതാ പാർട്ടി കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് ഇളങ്കോവന്‍റെ പരാമർശം.
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്. പല പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചാണ് പ്രധാനമന്ത്രി മോദി ആദ്യം ഉത്തരം പറയേണ്ടതെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി ഒരിക്കലും സംസാരിക്കാറില്ല. സംസ്ഥാനം മുഴുവൻ കത്തുകയാണ്. ഈ പ്രശ്‌നങ്ങളിൽ നിന്നെല്ലാം ജനങ്ങളെ വ്യതിചലിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്, വേണുഗോപാല്‍ പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ഉറച്ച സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമം സാധ്യമല്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. മധ്യപ്രദേശിൽ വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയത്. ഏകീകൃത സിവിൽ കോഡിന്‍റെ പേരിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രിപറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...