ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വസിക്കുന്നത് സത്യം പറയാത്ത മന്ത്രിമാരെയും സുഹൃത്തുക്കളെയുമാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. 


COMMERCIAL BREAK
SCROLL TO CONTINUE READING

‘റീസെറ്റ്: റീഗെയിനി൦ഗ് ഇന്ത്യാസ് എക്കണോമിക് ലെഗസി’ എന്ന പുസ്തകത്തിലാണ് സ്വാമി ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്.


നിലവിലെ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതല്ലെന്നും നോട്ടുനിരോധനമെന്ന വിഡ്ഢിത്തവും ബാലിശമായ ജിഎസ്ടിയുമാണ് സമ്പദ്‌വ്യവസ്ഥയെ കൂപ്പുകുത്തിച്ചതെന്നും സ്വാമി ആരോപിച്ചു.


ഇന്ത്യയെ അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കാന്‍ താന്‍ കുറച്ചു നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നെന്നും സ്വാമി പറഞ്ഞു.