Mohali MMS Update: ചണ്ഡീഗഡ് സർവകലാശാലയില്‍ നടന്ന MMS വിവാദത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.  അശ്ലീല  വീഡിയോകള്‍ക്കായി പെണ്‍കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തത് ഒരു സൈനികനെന്ന്  പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അശ്ലീല വീഡിയോകള്‍ക്കായി ഒരു സൈനികന്‍ തന്നെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായി പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ മൊഴി നല്‍കി. പ്രതിയായ പെൺകുട്ടിയടക്കം കേസില്‍ അറസ്റ്റിലായ മൂന്ന് പേരോട് മൂന്ന് മണിക്കൂറിനുള്ളിൽ 150 ചോദ്യങ്ങളാണ് SIT ചോദിച്ചത്.


മൊഹാലി MMS സംഭവത്തില്‍ ഉണ്ടായിരിയ്ക്കുന്ന വെളിപ്പെടുത്തല്‍ രാജ്യത്തെയാകെ ഞെട്ടിച്ചിരിയ്ക്കുകയാണ്.  പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്  ജമ്മുവില്‍ താമസക്കാരനായ ഈ സൈനികന്‍റെ പേര് സഞ്ജീവ് കുമാർ എന്നാണ്.  നിലവില്‍ ഇയാള്‍, അരുണാചൽ പ്രദേശിലെ ഇറ്റാ നഗറിനടുത്താണ് സേവനം ചെയ്യുന്നത്. ഇനി പോലീസും കരസേനയും ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും. 


പ്രധാന പ്രതിയായ പെൺകുട്ടിയേയും  മറ്റ് പ്രതികളേയും 3 മണിക്കൂറോളം ചോദ്യം ചെയ്തതിൽ 150 ചോദ്യങ്ങളാണ്  പ്രത്യേക  അന്വേഷണ സംഘം ചോദിച്ചത്. അതിൽ പെൺകുട്ടികളുടെ അശ്ലീല വീഡിയോ നിർമ്മിച്ചതിന്‍റെ യഥാർത്ഥ ഉദ്ദേശ്യം എന്താണ്, പ്രതിയുടെ കൂട്ടാളികളായ പങ്കജും സണ്ണി മേത്തയും ഈ വീഡിയോകള്‍  ഉപയോഗിച്ച്  എന്താണ് ചെയ്തത്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. 


കേസന്വേഷണവുമായി ബന്ധപ്പെട്ട്   മൂന്ന് മണിക്കൂറോളം അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് പെൺകുട്ടിയെ SIT ചോദ്യം ചെയ്തു.  ഈ ആക്ഷേപകരമായ വീഡിയോകളിലൂടെ പണം സമ്പാദിക്കുക മാത്രമാണോ പ്രതിയുടെ ലക്ഷ്യമെന്ന് കണ്ടെത്തുക എന്നതും അന്വേഷണ സംഘം ലക്ഷ്യമിടുന്നുണ്ട്.  ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കാൻ കഴിയുന്ന തരത്തിൽ മുഴുവൻ ചോദ്യം ചെയ്യലും വീഡിയോയിൽ പകർത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 


അതേസമയം, റിപ്പോര്‍ട്ട് അനുസരിച്ച് SIT യുടെ അന്വേഷണത്തില്‍ കാലതാമസം നേരിടുകയാണ്. ഫോറൻസിക് വിശദാംശ റിപ്പോർട്ട് ഇതുവരെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതിനാലാണ് അന്വേഷണത്തില്‍ താമസം നേരിടുന്നത്.  


ഈ കേസിന്‍റെ  അന്വേഷണത്തിനായി പഞ്ചാബ് സർക്കാർ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ട്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.