Monkeypox Delhi : ഡൽഹിയിലും വാനരവസൂരി സ്ഥിരീകരിച്ചു; രോഗി വിദേശയാത്രകൾ നടത്തിയിട്ടില്ല
Monkeypox Delhi Case : രോഗം സ്ഥിരീകരിച്ചയാളെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡൽഹി : രാജ്യതലസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചു. രോഗി വിദേശയാത്രകൾ നടത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ നാലാമത്തെ വാനര വസൂരി കേസാണ് ഇന്ന് ജൂലൈ 24, ഞായറാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. രോഗി വിദേശയാത്രകൾ നടത്തിയിട്ടില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചയാളെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31 വയസ്സുക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും, ത്വക്കിൽ തട്ടിപ്പുകളും ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഉന്നതല യോഗത്തിന് ശേഷം ലോകാരോഗ്യ സംഘടന ഡയറക്ടർ ടെദ്രോസ് അദാനോം പ്രഖ്യാപനം നടത്തുകയായിരുന്നു. ലോകത്തുടനീളം 72 രാജ്യങ്ങളിലായി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽ 70 ശതമാനവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ അറിയിക്കുകയും ചെയ്തിരുന്നു.
75 രാജ്യങ്ങളിൽ നിന്ന് 16,000-ത്തിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. മങ്കിപോക്സ് ബാധിച്ച് ഇതുവരെ അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മങ്കിപോക്സ് പ്രതിരോധ നടപടികൾ ഊർജിതമാക്കാനും വിവിധ രാജ്യങ്ങളോട് നിർദേശിച്ചു. ഒരു മാസം മുമ്പ് 47 രാജ്യങ്ങളിൽ നിന്നായി 3,040 കുരങ്ങുപനി കേസുകൾ ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗെബ്രിയേസസ് പറഞ്ഞു. അതിനുശേഷം, മങ്കിപോക്സ് കേസുകൾ വീണ്ടും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ 75 രാജ്യങ്ങളിൽ നിന്ന് 16,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ഇതുവരെ നാൾ മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബാക്കി മൂന്ന് കേസുകളും കേരളത്തിലാണ് സ്ഥിരീകരിച്ചത്. ഇവർ മൂന്ന് പേരും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും ആയിരുന്നു. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറാണ് പുറത്തിറക്കിയത്. ഇത് അനുസരിച്ചാണ് രോഗം സ്ഥിരീകരിച്ചവരെയും, രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെയും പരിചരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...