കോവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

'10,00,000 കടന്നു. കോവിഡ് 19 ഇതേ വേഗതയില്‍ വ്യാപനം തുടരുകയാണെങ്കില്‍ ഓഗസ്റ്റ് 10 ആകുമ്പോഴേക്കും കോവിഡ് 19 ബാധിതരുടെ എണ്ണം 20,00,000 ലക്ഷത്തിലെത്തും. മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ ആസൂത്രണം നടത്തേണ്ടതുണ്ട്.' രാഹുല്‍ ട്വീറ്റ് ചെയ്തു.



ഇതിനുമുൻപും സർക്കാരിനെതിരെ രാഹുൽ ആരോപണങ്ങളുന്നയിച്ചിരുന്നു. ആവശ്യമായ മുൻകരുതൽ എടുക്കുന്നില്ലെന്നും കോവിഡ് കാലത്തും കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുന്നതിൽ വ്യാപൃതരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Also Read: കോവിഡ് 19 മഹാമാരിക്കിടയില്‍ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് രാഹുല്‍ ഗാന്ധി


കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 34,956 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 10,03,832 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 25,602 പേര്‍ മരിച്ചു. കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. മുന്നിൽ ബ്രസീലും അമേരിക്കയുമാണുള്ളത്