Mormugao: ഇന്ത്യൻ നാവിക സേനയിൽ കരുത്ത് വർധിപ്പിക്കാൻ മോർമുഗാവോ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷൻ ചെയ്യും
Mormugao commissioning: അത്യാധുനിക റഡാർ സംവിധാനങ്ങളാണ് മോർമുഗാവോയുടെ പ്രത്യേകത. ബറാക്, ബ്രഹ്‌മോസ് മിസൈലുകൾ ഉൾപ്പെടെ വഹിക്കാൻ മോർമുഗാവോയ്ക്ക് സാധിക്കും.
ന്യൂഡൽഹി: നാവികസേന തദ്ദേശീയമായി നിർമിച്ച ‘മോർമുഗാവോ’ യുദ്ധക്കപ്പൽ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ‘മോർമുഗാവോ’ കമ്മിഷൻ ചെയ്യും. അത്യാധുനിക റഡാർ സംവിധാനങ്ങളാണ് മോർമുഗാവോയുടെ പ്രത്യേകത. ബറാക്, ബ്രഹ്‌മോസ് മിസൈലുകൾ ഉൾപ്പെടെ വഹിക്കാൻ മോർമുഗാവോയ്ക്ക് സാധിക്കും.
മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയുള്ള ഈ യുദ്ധക്കപ്പലിന് 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമാണുള്ളത്. പ്രോജക്ട് 15ബിയുടെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണ് മോർമുഗാവോ. പ്രോജക്ട് 15ബിയുടെ ഭാഗമായി നിർമിച്ച ആദ്യ കപ്പൽ ‘വിശാഖപട്ടണം’ 2021 ൽ സേനയുടെ ഭാഗമായിരുന്നു. പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന മറ്റ് രണ്ട് യുദ്ധക്കപ്പലുകൾ 2025നകം കമ്മിഷൻ ചെയ്യും.
സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോയാണ് കപ്പലുകൾ ഡിസൈൻ ചെയ്തത്. മോർമുഗാവോ യുദ്ധക്കപ്പലിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ 75 ശതമാനവും ഇന്ത്യൻ നിർമിതമാണെന്നും കപ്പൽ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് ഊർജം പകരുമെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...