റോത്തക്: ദീപാവലി സീസണിൽ ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഓടുന്ന ട്രെയിനിൽ തീ പടർന്നതായി റിപ്പോർട്ട്. സംഭവത്തിൽ ചില യാത്രക്കാർക്ക് നിസാരമായ പരിക്കേറ്റു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നീലേശ്വരം വെടിക്കെട്ടപകടം: 154 പേർക്ക് പരിക്ക്


ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 
ട്രെയിനിലെ ഇലക്ട്രിക്കൽ ഉപകരണത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും തത്ഫലമായി യാത്രക്കാരൻ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നതായിട്ടാണ് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞത്.  ഫോറൻസിക് വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.


Also Read: വർഷങ്ങൾക്ക് ശേഷം ശനിയും വ്യാഴവും വക്രഗതിയിലേക്ക്; ഇവർ തൊടുന്നതെല്ലാം പൊന്നാകും!


ജിന്ദിൽ നിന്ന് സാംപ്ല, ബഹദൂർഗഡ് വഴി ഡൽഹിയിലേക്ക് പോകുന്ന ട്രെയിനിലാണ് അപകടം നടന്നത്.  ഡൽഹിയിൽ നിന്ന് ജിന്ദിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീ പടർന്നത്. സാംപ്ല, ബഹദൂർഗഡ് എന്നിവിടങ്ങളിലൂടെയായിരുന്നു ട്രെയിൻ പോവേണ്ടിയിരുന്നത്. വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റിൽ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്നാണ് റെയിൽവേ പോലീസ് സംഭവത്തേക്കുറിച്ച് പറഞ്ഞത്.  മറ്റ് കംപാർട്ട്മെന്റിലേക്ക് തീ പടരുന്നതിന് മുൻപ് തീ അണയ്ക്കാനായത് വലിയ അപകടം ഒഴിവായി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.