MP Horror News: ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്ക് കുത്തിവയ്പ്പ്..!!
കേന്ദ്ര സർക്കാരിന്‍റെ `ഒരു സൂചി, ഒരു സിറിഞ്ച്, ഒരു തവണ` എന്ന പ്രതിജ്ഞ കാറ്റില്‍ പറത്തിക്കൊണ്ട് മധ്യ പ്രദേശിലെ ഒരു സ്കൂളില്‍ നടന്ന കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാം വന്‍ വിവാദത്തിലേയ്ക്ക്. ആരോഗ്യമേഖലയില്‍ നടന്ന അശ്രദ്ധയുടെ ഞെട്ടിക്കുന്ന ഈ സംഭവത്തില്‍ ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ് നല്‍കിയത്.
Madhya Pradesh: കേന്ദ്ര സർക്കാരിന്‍റെ "ഒരു സൂചി, ഒരു സിറിഞ്ച്, ഒരു തവണ" എന്ന പ്രതിജ്ഞ കാറ്റില്‍ പറത്തിക്കൊണ്ട് മധ്യ പ്രദേശിലെ ഒരു സ്കൂളില്‍ നടന്ന കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാം വന്‍ വിവാദത്തിലേയ്ക്ക്. ആരോഗ്യമേഖലയില്‍ നടന്ന അശ്രദ്ധയുടെ ഞെട്ടിക്കുന്ന ഈ സംഭവത്തില്‍ ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ് നല്‍കിയത്.
ബുധനാഴ്ച മധ്യപ്രദേശിലെ സാഗറിൽ സ്ഥിതിചെയ്യുന്ന ജെയിൻ പബ്ലിക് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഈ സംഭവം നടന്നത്. 'ഒരു സൂചി-ഒരു സിറിഞ്ച്-ഒരു തവണ മാത്രം' എന്ന പ്രോട്ടോക്കോൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് വാക്‌സിനേറ്റർ ജിതേന്ദ്ര റായ് ആണ് കുട്ടികൾക്ക് കുത്തിവയ്പ്പ് നല്‍കിയത്.
Also Read: Ranveer Singh Nude Photos: നഗ്ന ഫോട്ടോ ഷൂട്ട്, രണ്‍വീര്‍ സിംഗിനെ പിന്തുണച്ച് വിവേക് അഗ്നിഹോത്രി
കുത്തിവയ്പ്പ് നടക്കുന്ന അവസരത്തില്‍ സ്ഥലത്ത് ഉണ്ടായിരുന്ന മാതാപിതാക്കളിൽ ഒരാളായ ദിനേശ് നാംദേവ് പന്തികേട് മനസിലാക്കി ചോദ്യം ചെയ്തതോടെയാണ് യഥാര്‍ത്ഥ സംഭവം പുറത്തറിയുന്നത്. അപ്പോഴേയ്ക്കും ഒരു സിറിഞ്ച് ഉപയോഗിച്ച് 30 ലധികം കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയിരുന്നു...!
അതേ സ്കൂളില്‍ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പിതാവായ നാംദേവ് കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ എത്ര സിറിഞ്ചുകൾ ഉപയോഗിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. 30-40 കുട്ടികള്‍ക്കെങ്കിലും ഒരു സിറിഞ്ച് കൊണ്ട് കുത്തിവയ്പ് നല്‍കിയിട്ടുണ്ടാവും എന്നാണ് വാക്സിനേറ്റർ നല്‍കിയ മറുപടി.
കൂടാതെ, ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് എല്ലാ കുട്ടികൾക്കും വാക്സിനേഷൻ നൽകാൻ ഡിപ്പാർട്ട്മെന്‍റ് മേധാവി തന്നോട് ഉത്തരവിട്ടതായി ജിതേന്ദ്ര റായ് പറഞ്ഞു. കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാമിന് വേണ്ട സാധനങ്ങള്‍ എത്തിച്ച വ്യക്തി ഒരു സിറിഞ്ച് മാത്രമാണ് നല്‍കിയത് എന്നും ജിതേന്ദ്ര ചൂണ്ടിക്കാട്ടി. ഒരു സിറിഞ്ച് ഉപയോഗിച്ച് ഇത്രമാത്രം കുട്ടികള്‍ക്ക് എങ്ങിനെ കുത്തിവയ്പ്പ് നല്‍കും എന്ന് താന്‍ ചോദിച്ചതായും ഈ സംഭവത്തില്‍ തന്‍റെ തെറ്റ് എന്താണ് എന്നും ജിതേന്ദ്ര ചോദിക്കുന്നു....!!
ഇത്തരം നടപടിയിലൂടെ കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആരാണ് ഉത്തരവാദികൾ? എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് സ്കൂളോ അതോ ആരോഗ്യ വകുപ്പോ ആയിരിക്കുമോ," നാംദേവ് ചോദിച്ചു.
സംഭവം പുറത്തായതോടെ അധികൃതര്‍ നടപടി കൈകൊണ്ടിരിയ്ക്കുകയാണ്. കേന്ദ്ര സർക്കാരിന്‍റെ "ഒരു സൂചി, ഒരു സിറിഞ്ച്, ഒരു തവണ" എന്ന പ്രതിജ്ഞ നഗ്നമായി ലംഘിച്ചതിന് ജിതേന്ദ്രയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാക്‌സിനും ആവശ്യമായ മറ്റ് സാമഗ്രികളും നല്‍കുന്നതിന്‍റെ ചുമതല വഹിച്ചിരുന്ന ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർ ഡോ. രാകേഷ് മോഹനെതിരെയും വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...