ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് രാഷ്ട്രീയ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നായി കോണ്‍ഗ്രസ്‌ ദൂതന്മാര്‍ ബംഗളൂരുവിലേയ്ക്ക് തിരിച്ചതായി റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നായി കോ​ണ്‍​ഗ്ര​സ് മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചിരിയ്ക്കുകയാണ്. മു​കു​ള്‍ വാ​സ്നി​ക്, ദീപ​ക് ബാ​ബ്രി​യ, ഹ​രീ​ഷ് റാ​വ​ത്ത് എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ള്‍. കൂടാതെ, വി​മ​ത നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നായി സ​ജ്ജ​ന്‍​സി​ഗം വ​ര്‍​മ, ഗോ​വി​ന്ദ് സിം​ഗ് എ​ന്നീ മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ​യും പാര്‍ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി. ഇരു നേതാക്കളും ബംഗളൂരുവിലേയ്ക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്.


22 MLA മാര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്‌ വിട്ടതോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.


മധ്യപ്രദേശിലെ "അധികാര തര്‍ക്കം" നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തന്നെ ഉടലെടുത്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ ജ്യോതിരാദിത്യ സിന്ധ്യയെ സംസ്ഥാന മുഖ്യമന്ത്രിയായി പരിഗണിക്കുമെന്ന് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി വാക്കു നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയായി നറുക്ക് വീണത് സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ കമല്‍ നാഥിനാണ്. മുഖ്യമന്ത്രി പദവി നഷ്ടപ്പെട്ടതോടെ മ​ധ്യ​പ്ര​ദേ​ശ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേയ്ക്കായി AICC ജനറല്‍സെക്രട്ടറിയും ഉത്തര്‍ പ്രദേശിന്‍റെ സഹ ചുമതലക്കാരനുമായ സിന്ധ്യയുടെ ലക്ഷ്യം. എന്നാല്‍, സംസ്ഥാന അദ്ധ്യക്ഷ പദവി സിന്ധ്യയ്ക്ക് നല്‍കാന്‍ കമല്‍ നാഥ് തയ്യാറായിരുന്നില്ല. കൂടാതെ, ഈ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി ഏറെ അലംഭാവം കാട്ടുകയും ചെയ്തു.


ഇതിനിടെ, ലോക്സഭ തിരഞ്ഞെടുപ്പില്‍ 'സിന്ധ്യ കുടുംബം' പരാജയം കാണാത്ത ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യ പരാജയപ്പെടുകയും ചെയ്തു. ഗുണയിലെ തന്‍റെ പരാജയത്തിന് പിന്നില്‍ കമല്‍ നാഥ് ആണെന്ന് സിന്ധ്യ ആരോപിക്കുകയും ചെയ്തിരുന്നു.


ജനപ്രിയ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ വേണ്ടത്ര പരിഗണന  നല്‍കാത്തത് പാര്‍ട്ടി ഉപേക്ഷിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു.


അതേസമയം, ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്‌ പാര്‍ട്ടി വിടുമെന്ന സൂചനകള്‍ മാസങ്ങള്‍ക്ക് മുന്‍പേ പുറത്തുവന്നിരുന്നു. എന്നാല്‍, തന്നെ പിന്തുണയ്ക്കുന്ന നല്ലൊരു സംഘം MLA മാര്‍ക്കൊപ്പമാണ് അദ്ദേഹം പാര്‍ട്ടി വിടുക എന്ന് കോണ്‍ഗ്രസ്‌ നേതൃത്വം ചിന്തിച്ചുപോലും കാണില്ല എന്നതാണ് പാര്‍ട്ടിയുടെ നിലവിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.


സിന്ധ്യയ്ക്കൊപ്പം 22 MLA മാര്‍കൂടി പാര്‍ട്ടി വിട്ടതോടെ ഭൂരിപക്ഷംനേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്‍റെ കാര്യത്തില്‍ തീരുമാനമായി....


അതായത്, മ​ധ്യ​പ്ര​ദേ​ശിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ താഴെയിറക്കാന്‍ BJPയ്ക്ക് തെല്ലും അധ്വാനിക്കേണ്ടി വന്നില്ല എന്നത് വാസ്തവമാണ്. കോണ്‍ഗ്രസിലെ "അധികാര വടംവലി" ഭൂരിപക്ഷം നേടി അധികാരത്തിലേറിയ സര്‍ക്കാരിനെ സ്വയം താഴെയിറക്കി...!!