Video: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് അംബാനി!!
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും വ്യവസായ പ്രമുഖനുമായ മുകേഷ് അംബാനി.
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും വ്യവസായ പ്രമുഖനുമായ മുകേഷ് അംബാനി.
മുംബൈ സൗത്ത് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന മിലിന്ദ് ദേവ്റയെ പിന്തുണച്ചാണ് മുകേഷ് അംബാനിയുടെ വോട്ടഭ്യര്‍ത്ഥന. മിലിന്ദ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലാണ് അംബാനി വോട്ടഭ്യര്‍ത്ഥിക്കുന്നത്.
സൗത്ത് മുംബൈയുടെ നേതാവ് മിലിന്ദ് മാത്രമാണ്. കഴിഞ്ഞ 10 വര്‍ഷമായി മിലിന്ദ് സൗത്ത് മുംബൈയെ പ്രതിനിധീകരിക്കുന്നു.
സൗത്ത് മുംബൈയുടെ സാമൂഹ്യ-സാമ്പത്തിക-സംസ്കാര വിഷയങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള നേതാവാണ് മിലിന്ദ്- മുകേഷ് അംബാനി പറയുന്നു.
റഫേല്‍ ഇടപാടില്‍ തിരിമറി നടത്തിയെന്നാരോപിച്ച് അനില്‍ അംബാനിയെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് ആക്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുള്ള മുകേഷ് അംബാനിയുടെ പരസ്യ പിന്തുണ.