ന്യൂഡൽഹി: ബേബി ഡാം (Baby dam) ശക്തിപ്പെടുത്താനുള്ള നീക്കം കേരളം തടസ്സപ്പെടുത്തുന്നതായി ആരോപിച്ച് തമിഴ്നാട് സുപ്രീംകോടതിയിൽ (Supreme Court) സത്യവാങ്മൂലം നൽകി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ കേസ് (Mullaperiyar case) ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി പരി​ഗണിക്കാനിക്കെയാണ് വെള്ളിയാഴ്ച രാത്രി തമിഴ്നാട് സത്യവാങ്മൂലം സമർപ്പിച്ചത്. കഴിഞ്ഞ ദിവസം കേരള സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്നാട് സത്യവാങ്മൂലം സമർപ്പിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.


ALSO READ: Mullapperiyar Case സുപ്രീം കോടതി ഇന്ന് പരിഗണിക്കും


ജസ്റ്റിസ് എ.എം ഖാൻവീൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് മുല്ലപ്പെരിയാർ കേസ് പരി​ഗണിക്കുന്നത്. മൂന്നാം നമ്പർ കോടതിയിൽ പതിമൂന്നാമത്തെ ഇനമായാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. കേസിൽ വി.കൃഷ്ണമൂർത്തി, എൻ.ആർ ഇളങ്കോ എന്നിവർ തമിഴ്നാടിന് വേണ്ടി വാദിക്കും. 


നിലവിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത്  മഴ ലഭിക്കുന്നതിനാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. 139 അടിയ്‌ക്ക് മുകളിലാണ് ഇപ്പോൾ ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, മഴ കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴ പെയ്യാത്ത സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്.


ALSO READ: Idukki dam | ഇടുക്കി ഹൈറേഞ്ച് മേഖലയിൽ മഴ കുറഞ്ഞു; ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി


ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് ഇന്നലെ ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നത്. ഇതേ തുടർന്ന് ചെറുതോണി അണക്കെട്ടിന് താഴെ താമസിക്കുന്നവരും പെരിയാർ തീരത്തുള്ളവരും ജാ​ഗ്രത പാലിക്കണമെന്ന് നിർദേശമുണ്ടായിരുന്നു.


ഇനി മഴ പെയ്താൽ  മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂവെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. മഴ കുറഞ്ഞതിനാൽ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു. റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.