ആശങ്കയായി മുംബൈയിൽ കോവിഡ് കേസുകൾ കൂടുന്നു
ഡൽഹിയിൽ കോവിഡ് കേസുകളിൽ 50 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്
ഒരിടവേളയ്ക്ക് ശേഷം മുംബൈയിലും ഡൽഹിയിലും കോവിഡ് കേസുകൾ കൂടുന്നു . ഡൽഹിയിൽ കോവിഡ് കേസുകളിൽ 50 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത് . അതേസമയം മുംബൈയിൽ കോവിഡ് കേസുകളിൽ വർധന മൂന്ന് മടങ്ങായിരിക്കുന്നു .കഴിഞ്ഞദിവസം ഡൽഹിയിൽ പുതുതായി കോവിഡ് ബാധിച്ചത് 299 പേർക്കാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയർന്നു . ജനുവരി 13നാണ് ഇതിന് മുൻപ് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് ഡൽഹിയിൽ രേഖപ്പെടുത്തിയത് . അന്ന് 28,867 പേർക്കാണ് രോഗ ബാധ കണ്ടെത്തിയത് . മുംബൈയിൽ കോവിഡ് കേസുകളിൽ മൂന്ന് ദിവസത്തിനിടെ മൂന്ന് മടങ്ങിന്റെ വർധന ആണ് രേഖപ്പെടുത്തിയത് . തിങ്കളാഴ്ച 26 കേസുകൾ റിപ്പോർട്ട് ചെയ്തു . ബുധനാഴ്ച അത് 73 ആയി വർധിച്ചു . ടെസ്റ്റ് പോസിറ്റിവിറ്റി 0.73 ശതമാനം കൂടി .
മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിച്ച് കേസുകൾ കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...