മുംബൈ: മുംബൈയുടെ ജീവനാഡിയായി കണക്കാക്കപ്പെടുന്ന ലോക്കൽ ട്രെയിൻ (Mumbai Local Train) ആഗസ്റ്റ് 15 മുതൽ പുനരാരംഭിക്കുമെന്ന് മഹാരാഷ്ട്ര  (Maharashtra)  മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (Uddhav Thackeray) പ്രഖ്യാപിച്ചു. ഈ തീരുമാനം മുംബൈ വാസികൾക്ക് വളരെയധികം ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുത്തിവയ്പ് എടുത്തതിനു ശേഷം മാത്രമേ ട്രെയിനിൽ പ്രവേശിക്കൂ (Entry in train only after getting vaccinated)


കൊറോണ വാക്സിനേഷന്റെ (Covid Vaccine) ആദ്യ ഘട്ടത്തിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി (Uddhav Thackeray) അറിയിച്ചിട്ടുണ്ട്. ട്രെയിൽ യാത്രയിൽ യാത്രക്കാർ അവരുടെ രണ്ട് ഡോസുകളുടെയും സർട്ടിഫിക്കറ്റുകൾ കൈവശം കരുതണം. 


Also Read: Covid Vaccine :  സംസ്ഥാനങ്ങൾക്ക് ഇത് വരെ 52.37  കോടിയിൽ  അധികം  വാക്സിൻ  ഡോസുകൾ എത്തിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


ഇത് മാത്രമല്ല വാക്സിനേഷൻ എടുത്ത് 14 ദിവസം പൂർത്തിയാക്കിയാൽ മാത്രമേ യാത്രക്കാരെ ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. 15 ദിവസം മുമ്പ് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവരെ ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി താക്കറെ (Uddhav Thackery) അറിയിച്ചിട്ടുണ്ട്. 14 ദിവസം പൂർത്തിയായില്ലെങ്കിൽ അവരെ ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. 


ആപ്പ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത് (Registration has to be done through the app)


മുംബൈയിൽ 19 ലക്ഷം ആളുകൾ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവർക്ക് ആപ്പിലൂടെ സ്വയം രജിസ്റ്റർ ചെയ്ത് ട്രെയിനിൽ യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം വാക്സിനേഷൻ പൂർത്തിയാകുന്നതുവരെ നമുക്ക് ഓരോ പടിയും അതീവ ജാഗ്രതയോടെ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.


Also Read: New LPG Gas Connection: കുടുംബത്തിൽ ആർക്കെങ്കിലും LPG കണക്ഷൻ ഉണ്ടോ? എന്നാൽ നിങ്ങൾക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കും, അറിയേണ്ടതെല്ലാം


അതിനാൽ, തിങ്കളാഴ്ച നടക്കുന്ന കോവിഡ് -19 ടാസ്ക് ഫോഴ്സ് യോഗത്തിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മാളുകൾ, മതസ്ഥലങ്ങൾ എന്നിവ തുറക്കുന്നതിനുള്ള നടപടി എന്ത് സ്വീകരിക്കണമെന്ന തീരുമാനം ഇന്നെടുക്കും. 


6 ജില്ലകളിൽ ഇപ്പോഴും കൊറോണ കേസുകൾ ഉയരത്തിലാണ്  (Corona's peak still in 6 districts)


സ്വകാര്യ ഓഫീസുകളുടെ ഓഫീസ് സമയം കുറയ്ക്കാൻ ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി നമുക്ക് മൂന്നാം തരംഗത്തെ നേരിടാൻ നേരത്തെ തയ്യാറാകണമെന്നും പറഞ്ഞു.  ഇതിന്റെ അടിസ്ഥാനത്തിൽ ചില സ്ഥലങ്ങൾ അടച്ചിടാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.


Also Read: Covid-19 vaccine mixing: വാക്സിനുകൾ മിക്സ് ചെയ്ത് നൽകുന്നത് ഫലപ്രദമെന്ന് ICMR


അത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുകയാണെങ്കിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 6 ജില്ലകൾ ഇപ്പോഴും ആശങ്കാജനകമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനു കാരണം ഈ പ്രദേശങ്ങളിലെ കൊവിഡ് -19 കേസുകളുടെ എണ്ണം ഇപ്പോഴും ഉയർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.  


പൂനെ, അഹമ്മദ് നഗർ, സോലാപൂർ, കോലാപ്പൂർ, സാംഗ്ലി, സത്താര, സിന്ധുദുർഗ്, രത്നഗിരി, ബീഡ് എന്നിവിടങ്ങളിൽ ഇപ്പോഴും ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.