Mumbai: കോവിഡ് മൂന്നാം തരംഗം (Covid Third Wave)  ഒഴിവാക്കാൻ മുംബൈ മില്യണുകളോളം കോവിഡ് ഡോസുകൾ ഇറക്കുമതി ചെയ്യാൻ പദ്ധതിയിടുന്നു. ആഗോള തലത്തിൽ വാക്‌സിൻ ഉത്പാദിപ്പിക്കുന്നവവരുമായി ഇതിനെ കുറിച്ച് സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ മുൻസിപ്പൽ കോർപറേഷൻ ഇതിനോടകം തന്നെ സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് കമ്മീഷണറായ ഇക്ബാൽ സിങ് ചഹാൽ തിങ്കളാഴ്ച പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്ര (Maharashtra) സര്ക്കാരിന്റെ ടെൻഡർ 40 മില്യൺ ഡോസുകൾ വരെയാണ്. എന്നാൽ ഒരു കമ്പനിക്കും ഈ കണക്കിനുള്ള ഡോസുകൾ നിർമ്മിക്കാൻ കഴിയില്ല. എന്നാൽ 5 മില്യൺ ഡോസുകൾ മാത്രമുള്ള  ടെൻഡറുകൾ വിളിച്ചാൽ രണ്ടോ മൂന്നോ കമ്പനികൾ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുകായണെന്നും ഉടൻ റജാന്നെ തീരുമാനം ഉണ്ടാകുമെന്നുന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ALSO READ: Vaccine നയത്തിൽ കോടതി ഇടപെടേണ്ട; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രസർക്കാർ


മുംബൈ ഏത് വാക്‌സിനും വാങ്ങാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. അത് സ്പുട്നിക് വാക്‌സിൻ ആയാലും, ജോൺസൻ ആന്റ് ജോൺസന്റെ ആയാലും ഫൈസറിന്റെ ഫോർമുല ആയാലും പ്രശ്‍നമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് വേണ്ട അന്തരീക്ഷം ക്രമീകരിക്കാനും പണം നല്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.


ALSO READ: India Covid updates: പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 3.66 ലക്ഷം കേസുകൾ


ഇന്ത്യയിൽ കോവിഡ്  (Covid 19) കൂടുതൽ പടർന്ന് പിടിച്ച നഗരമാണ് മുംബൈ . കോവിഡ്ന്റെ ആദ്യ തരംഗവും രണ്ടാം തരംഗവും മുംബൈ നഗരത്തെ അതിരൂക്ഷമായി തന്നെ ബാധിച്ചിരുന്നു. ഇപ്പോൾ രോഗവ്യാപനം ചെറിയ രീതിയിൽ തടയാൻ കഴിഞ്ഞ നഗരം വാക്‌സിനേഷൻ നല്കാൻ തീരുമാനിച്ചിരിക്കുകയാണ്.


ALSO READ: covid19: ഒാക്സിജൻ കോൺസട്രേറ്റർ രാജ്യത്ത് തന്നെ നിർമ്മിക്കും,സാങ്കേതിക വിദഗ്ദരെ അയക്കുമെന്ന് ഇസ്രായേൽ


അതുമാത്രമല്ല കമ്പനികളും ഹൗസിങ് സൊസൈറ്റികളും അവരുടേതായ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും മുംബൈ അനുമതി നൽകിയിട്ടുണ്ട്. പക്ഷെ ഈ ക്യാമ്പുകൾ എല്ലാം തന്നെ  അനുമതി  ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇപ്പോൾ നഗരം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വാക്‌സിൻ ക്ഷാമമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക