മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നുവീണു. 14 പേർക്ക് പരിക്ക്. ബാന്ദ്രയിലെ കുർള കോംപ്ലക്സിലാണ് അപകടമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തിൽ പരിക്കേറ്റ മുഴുവൻ പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.



സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് ആരേയും കാണാതായിട്ടില്ലെന്ന് ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറയിച്ചു.



മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ നിർമാണത്തിലിരുന്ന മേൽപ്പാലമാണ് തകർന്ന് വീണത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.