Lucknow: അനുവാദമില്ലാതെ താടി വളര്‍ത്തിയെന്ന കാരണത്താല്‍  പോലീസ് സബ് ഇന്‍സ്‌പെക്ടറെ (UP Police)  സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ്‌  ചെയ്തു. ഉത്തര്‍ പ്രദേശിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

അനുവാദമില്ലാതെ താടി വളത്തി  എന്ന കാരണത്തിന്  പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  ഇന്തസാര്‍  അലിയെയാണ്  സസ്‌പെന്‍ഡ്‌   ചെയ്തത്.


താടി വടിച്ചുവരണമെന്ന് മൂന്ന് തവണ അലിയോട് ആവശ്യപ്പെട്ടെന്നും  അഥവാ താടി വളര്‍ത്തണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്ന്  നിര്‍ദ്ദേശം നല്‍കിയിരുന്നതായും  അധികൃതര്‍ പറയുന്നു. 


അതേസമയം , പോലീസ് മാനുവല്‍ അനുസരിച്ച് സിഖുകാര്‍ക്ക് മാത്രമേ താടി വെയ്ക്കാന്‍ അനുവാദമുള്ളൂവെന്നും മറ്റെല്ലാ പോലീസുകാരും വൃത്തിയായി ഷേവ് ചെയ്യേണ്ടതുണ്ടെന്നുമാണ് എസ്.പി ബാഗ്പത്,  അഭിഷേക് സിംഗ് പറഞ്ഞത്.


ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്  താടി വെക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അതിനുള്ള അനുമതി തേടേണ്ടതുണ്ട്. അതനുസരിച്ച്  ഇന്തസാര്‍ അലിയോട് അനുവാദം തേടാന്‍  പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുസരിക്കാതെ താടി വയ്ക്കുകയായിരുന്നുവെന്നും എസ്.പി പറഞ്ഞു. 


എന്നാല്‍ താടി വെക്കാന്‍ പലതവണ അനുമതി തേടിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് അലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.


1994 ല കോണ്‍സ്റ്റബിള്‍   ആയി  പോലീസ് സേനയില്‍ ചേര്‍ന്ന  ഇന്തസാര്‍  അലി കഴിഞ്ഞ  മൂന്നു വര്‍ഷമായി  സബ് ഇന്‍സ്‌പെക്ടറായി  ബാഗ്പത്ലാണ് സേവനം ചെയ്യുന്നത്.


കഴിഞ്ഞ നവംബറില്‍ താടി വയ്ക്കാനുള്ള അനുമതി തേടി താന്‍ അധികൃതരെ സമീപിച്ചിരുന്നുവെന്നും എന്നാല്‍, യാതൊരു പ്രതികരണവും ലഭിച്ചില്ല എന്നാണ്   ഇന്തസാര്‍  അലി പറയുന്നത്. കൂടാതെ, കഴിഞ്ഞ 25 വര്‍ഷമായി പോലീസ് സേനയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ താടി വച്ചിരുന്നതായും ചൂണ്ടിക്കാട്ടി.  ആരും തന്നെ വിലക്കിയിരുന്നില്ല എന്നും  ഇന്തസാര്‍  അലി പറയുകയുണ്ടായി. 


Also read: Hathras: വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണം; കോടതിയെ സമീപിച്ച് ഹത്രാസ് കുടുംബം


അന്വേഷണം പൂർത്തിയാകുന്നത് വരെ അലി ഡ്യൂട്ടിയിലുണ്ടാകില്ല. ജോലിയില്‍ പുന: പ്രവേശിപ്പിക്കുന്ന കാര്യം അന്വേഷണത്തിന് ശേഷം  തീരുമാനിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.