Mutilated 2000 rupees note exchange: 2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തീരുമാനിച്ചിരിയ്ക്കുകയാണ്.  RBI നിര്‍ദ്ദേശം അനുസരിച്ച് 2023 മെയ് 23 മുതൽ രാജ്യത്തെ ഏത് ബാങ്കിലും 2,000 രൂപ നോട്ടുകൾ മറ്റ് മൂല്യങ്ങളുടെ കറന്‍സി നോട്ടുകളാക്കി മാറ്റാവുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Eyebrows and Personality: പുരികത്തിന്‍റെ ആകൃതി പറയും നിങ്ങളുടെ സ്വഭാവം, വ്യക്തിത്വം!! 


2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ച അവസരത്തിലും നിങ്ങളുടെ കൈവശമുള്ള  2000 രൂപയുടെ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ  നിയമപരമായി തുടരുമെന്ന് RBI അറിയിയ്ക്കുന്നു.  


Also Read:  PNB FD Rates: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് പഞ്ചാബ് നാഷണൽ ബാങ്ക് 
 
RBI നിര്‍ദ്ദേശം അനുസരിച്ച്  2023 മെയ് 23 മുതൽ ഏത് ബാങ്കിലും 2000 രൂപ നോട്ടുകൾ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റാവുന്നതാണ്.  ഈ സൗകര്യം തികച്ചും സൗജന്യമാണ്.  2023 സെപ്റ്റംബര്‍ 30 വരെ ആളുകൾക്ക് 2000 രൂപ നോട്ടുകൾ മാറ്റാമെന്ന് റിസർവ് ബാങ്ക് അറിയിയ്ക്കുന്നു.    അക്കൗണ്ട് അല്ലാത്ത ഒരാൾക്ക് 2,000 രൂപയുടെ ബാങ്ക് നോട്ടുകൾ 20,000 രൂപയുടെ പരിധി വരെ ഏത് ബാങ്ക് ശാഖയിലും ഒരേ സമയം മാറ്റാന്‍ സാധിക്കും.


എന്നാല്‍ നിങ്ങളുടെ പക്കല്‍ 2000 രൂപയുടെ കീറിയ നോട്ടുകള്‍ ഉണ്ടോ? എങ്കില്‍ എന്താണ് ചെയ്യേണ്ടത്?  
 
RBI നിയമം അനുസരിച്ച്  നിങ്ങളുടെ പക്കൽ 2000 രൂപയുടെ കീറിയ നോട്ട് ഉണ്ട് എങ്കില്‍ അത് മാറ്റിയെടുക്കുമ്പോള്‍ പണം ചിലപ്പോള്‍ കുറവായിരിയ്ക്കും ലഭിക്കുക!!
 
2000 രൂപയുടെ കീറിയ  നോട്ടിനു പകരം എത്ര രൂപ ലഭിക്കും? എന്താണ് നിയമം പറയുന്നത് എന്നറിയാം


RBI നിയമം അനുസരിച്ച് കീറിയ നോട്ടുകള്‍ നിങ്ങള്‍ക്ക് മാറ്റിയെടുക്കാന്‍ സാധിക്കും.  ഉപയോഗശൂന്യമായ നോട്ടുകൾ മാറ്റുന്നതിനുള്ള നിയമങ്ങൾ രാജ്യത്ത് അല്പം വ്യത്യസ്തമാണ്. കീറിയ നോട്ടുകൾ മാറ്റിയാൽ അതിന്‍റെ വ്യവസ്ഥകള്‍ അനുസരിച്ച് പണം നൽകുമെന്ന് ആർബിഐ അറിയിച്ചു. നിങ്ങളുടെ കയ്യിലും 2000 രൂപയുടെ കീറിയ നോട്ടുണ്ടെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് അത് മാറ്റിയെടുക്കാം 


നോട്ടിന്‍റെ നീളവും വീതിയും എത്രയായിരിക്കണം?


കീറിയ നോട്ടുകളുടെ വിനിമയം അവയുടെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ആർബിഐ അറിയിച്ചു. ആർബിഐയുടെ വെബ്സൈറ്റ് പ്രകാരം 2000 രൂപ നോട്ടിന്‍റെ നീളം 16.6, വീതി - 6.6, വിസ്തീർണം 109.56 എന്നിങ്ങനെയാണ്. അത്തരമൊരു സാഹചര്യത്തിൽ, നോട്ട് 88 ചതുരശ്ര സെന്‍റിമീറ്ററാണെങ്കിൽ, നിങ്ങൾക്ക് മുഴുവൻ പണവും ലഭിക്കും, അതേസമയം 44 ചതുരശ്ര സെന്‍റിമീറ്ററിൽ പകുതി പണം മാത്രമേ ലഭ്യമാകൂ.


നോട്ടുകൾ ആർബിഐ ഓഫീസിൽ നിക്ഷേപിക്കാം


വികൃതമാക്കിയ നോട്ടുകൾ മാറ്റിയെടുക്കുന്നതിന് ബാങ്ക് ഇടപാടുകാരിൽ നിന്ന് യാതൊരു നിരക്കും ഈടാക്കില്ല, എന്നാൽ കൂടുതൽ മോശം അവസ്ഥയിലാണ് നോട്ടുകള്‍ എങ്കില്‍ ബാങ്ക് വിസമ്മതിക്കാം. എന്നാല്‍ ഈ നോട്ടുകള്‍ നിങ്ങള്‍ക്ക് RBI ഓഫീസിൽ നിക്ഷേപിക്കാം. 


മെയ് 19നാണ് രാജ്യത്ത് പ്രചാരത്തിലിരിയ്ക്കുന്ന 2000 രൂപ കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. ഈ നോട്ടുകള്‍ കൈവശം ഉള്ളവര്‍ക്ക് അത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും സെപ്റ്റംബർ 30 വരെ ഇതിന് സമയം ഉണ്ടെന്നും RBI അറിയിച്ചിരുന്നു. എന്നിരുന്നാലും 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിയമപരമായ ടെൻഡർ ആയി സെപ്റ്റംബര്‍ 30 വരെ തുടരുമെന്നും ആർബിഐ പ്രസ്താവനയിൽ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.