PM Modi US Visit: US സന്ദർശനം ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും, PM Modi
അമേരിക്കയുമായുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായിരിക്കും തന്‍റെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
New Delhi: അമേരിക്കയുമായുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായിരിക്കും തന്‍റെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
'സന്ദര്‍ശനവേളയില്‍ പ്രാദേശിക ആഗോള വിഷയങ്ങളിൽ ഇന്ത്യയും അമേരിക്കയും അഭിപ്രായങ്ങൾ കൈമാറും. പ്രധാനപ്പെട്ട ആഗോള പ്രശ്നങ്ങളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള അവസരമാണ്, ജപ്പാനും ഓസ്‌ട്രേലിയയുമായുള്ള ബന്ധം ദൃഡമാക്കുന്നതിനും ഈ സന്ദര്‍ശനം ഇന്ത്യയെ സഹായിക്കും', പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പ്രധാനമന്ത്രി (PM Modi) പറഞ്ഞു.
പ്രധാനമന്ത്രിയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് (PM Modi US Visit) ഇന്ന് തുടക്കമായി. സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും (QUAD Summit) പ്രധാനമന്ത്രി പങ്കെടുക്കും.
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ ( (Joe Biden)) , വൈസ് പ്രസിഡന്‍റ് കമല ഹാരിസ് (Kamala Harris)എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച 24നാണ് നടക്കുക. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും, ആഗോള ഭീകരവാദവും പ്രധാന ചർച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.
Also Read: PM Modi US Visit: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (External Affairs Minister S Jaishankar), ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ (NSA Ajit Doval) എന്നിവരുൾപ്പെടെയുള്ള ഉന്നത സംഘവും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ട്.
ജോ ബൈഡന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. പുതിയ പ്രസിഡന്‍റുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...