മൈസൂര്‍: കേരളത്തില്‍ പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ കാട്ടാന  സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച്  ചരിഞ്ഞതിന് സമാനമായ സംഭവം കര്‍ണാടകയിലും...!!


COMMERCIAL BREAK
SCROLL TO CONTINUE READING

കൃഷി  നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താനായി വച്ച വെടിമരുന്ന് കഴിച്ച് പശുവിനാണ്  മാരകമായി പരിക്കേറ്റത്‌. തിങ്കളാഴ്ചയാണ് പശുവിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.  ചികിത്സിക്കാന്‍ കഴിയാത്ത വിധം സാരമായി പരിക്കേറ്റിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ നരസിംഹ ഗൗഡയെന്ന കൃഷിക്കാരന്‍റെ  പശുവിനാണ് പരിക്കേറ്റത്. മൈസൂരു എച്ച്ഡി കോട്ടേക്കടുത്താണ്   സംഭവം. 
 
 സ്ഫോടനത്തില്‍ പശുവിന്‍റെ മുഖം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.  ഏറെ  ഗുരുതരമായി പരിക്കേറ്റ പശു ചത്തു. പശു പുല്ല്  തിന്നുന്നതിനിടെ  അബദ്ധവശാല്‍ കാട്ടുപന്നികളെ കൊല്ലാനായി വച്ചിരുന്ന സ്‌ഫോടകവസ്തുകടിയ്ക്കുകയായിരുന്നു വെന്ന് നാട്ടുകാര്‍  പറയുന്നു. 


മാസങ്ങള്‍ക്ക് മുന്‍പ്  സമാനമായ സംഭവം  കേരളത്തിലുമുണ്ടായിരുന്നു.  കഴിഞ്ഞ മെയ് 27 ന് പന്നിയെ കൊല്ലാനായി പടക്കം നിറച്ചുവെച്ച പൈനാപ്പിള്‍  കഴിച്ച് ഗര്‍ഭിണിയായ  കാട്ടാന ചരിഞ്ഞിരുന്നു.  ആ സംഭവം വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.