'ജീവിതത്തിലെ ദുരിതങ്ങളെല്ലാം നീക്കി സൗഭാ​ഗ്യങ്ങൾ കൊണ്ടു വരണേ...' ഏതാണ്ട് ഈ രീതിയിലായിരിക്കും ക്ഷേത്രങ്ങളിൽ എത്തുന്ന ഏതൊരു ഭക്തന്റെയും പ്രാർത്ഥന അല്ലേ..? എന്നാൽ ഈ പറയുന്ന ദൈവം തന്നെ ദുരിതത്തിലാണെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ.. അങ്ങനെ ഒരു ദൈവം നമ്മുടെ ഇന്ത്യയിലുണ്ട്. ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ദൈവത്തിന് തന്നെ എടുത്താൽ പൊങ്ങാത്തത്ര കടമാണത്രേ...! ദൈവത്തിന് കടമോ..? കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നുണ്ടല്ലേ..? എങ്കിൽ സം​ഗതി സത്യമാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ ദൈവമാണ് ഇന്ത്യയിൽ കടമുള്ള കോടീശ്വരനായ ഒരേ ഒരു ദൈവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ ഭക്തർ നൽകുന്ന ഓരോ കാണിക്കയും ഭ​ഗവാന്റെ കടം തീർക്കാനുള്ള പണമാണത്രേ..പക്ഷെ ഏത് കാര്യത്തിനും ഒരു ട്വിസ്റ്റ് ഉണ്ടാവുമല്ലോ.. തന്റെ ദുരിതം മനസ്സിലാക്കി പണം സംഭാവന ചെയ്യുന്ന ഭക്തരെ ബാലാജിയും വെറും കയ്യോടെ പറഞ്ഞു വിടാറില്ല. എത്ര സംഭാവന നൽകുന്നുവോ അതിന്റെ പതിന്മടങ്ങ് സമ്പാദ്യം ആ വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകാനുള്ള അനു​ഗ്രമമാണ് ബാലാജി നൽകുന്നത്. ആ വിശ്വാസം നിലനിൽക്കുന്നതിനാൽ തന്നെ ഭക്തർ വാരിക്കോരിയാണ് ഈ ക്ഷേത്രത്തിൽ കാണിക്കയിടുന്നത്. അതുകൊണ്ടു തന്നെ ലോകത്തിലെ തന്നെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രമായി തിരുപ്പതി ബാലാജി ക്ഷേത്രം മാറി. 


ഇന്ത്യയിലെ ആരാധനാലയങ്ങളിൽ ഏറ്റവും കൂടുതൽ ഭക്തർ ദിനംപ്രതി എത്തുന്ന ക്ഷേത്രമാണ് തിരുപ്പതി. വിഷ്ണുവിന്റെ അതാരമായ വെങ്കടേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കലിയു​ഗത്തിൽ മനുഷ്യനെ ദുരിതത്തിൽ കരകയറ്റാൻ അവതരിച്ച ദൈവമായാണ്  വെങ്കടേശ്വര ഭ​ഗവാനെ കണക്കാക്കുന്നത്. ശ്രീനിവാസാ, ​ഗോവിന്ദാ, ബാലാജി എന്നീ പേരുകളിലും ഈ ദൈവം അറിയപ്പെടുന്നു. 


ALSO READ: ധനികരായ ഈശ്വരന്മാർ..! ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങൾ


ബാലാജിക്ക് കടം ഉണ്ടായ കഥ..


പദ്മാവതിയുമായുള്ള തന്റെ വിവാഹത്തിന് വേണ്ടി ബാലാജി കുബേരനിൽ നിന്നും സ്വർണ്ണനാണയങ്ങൾ കടം വാങ്ങി. ഒരു കോടി 11. 4 മില്ല്യൺ സ്വർണ്ണനാണയങ്ങളായിരുന്നു ഭ​ഗവാൻ കുബേരനിൽ നിന്നും കൈപ്പറ്റിയത്. ഈ കടം തീർക്കാനായാണ് ഇന്ത്യയിലുടനീളമുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ കാണിക്ക നൽകുന്നത്. ഇങ്ങനെ പണം നൽകുന്നതിലൂടെ ആ വ്യക്തിയുടെ ജീവിതത്തിൽ സമ്പാദ്യം നിറയുമെന്നാണ് വിശ്വാസം. 


ലോകത്തിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള ക്ഷേത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ക്ഷേത്രമാണ് തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം.  ദിനംപ്രതി 50,000ത്തിലധികം ഭക്തരും സന്ദർശകരുമാണ് ഈ ക്ഷേത്രത്തിൽ ദർശനത്തിനായി  എത്തുന്നത്. തിരുമല തിരുപ്പതി ദേവശാലം (ടിടി‍‍ഡി) ത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രത്തിന്റെ വാർഷിക വരുമാനം 1400 കോടി രൂപയാണ്. ഏകദേശം രണ്ടരലക്ഷം കോടി രൂപയാണ് ക്ഷേത്രത്തിന്റെ ആസ്തി. വിലയേറിയ ലോഹങ്ങൾ, പണം, ഭൂമി എന്നിവയെല്ലാം ക്ഷേത്രത്തിലേക്ക് ഭക്തർ കാണിക്കയായി നൽകുന്നു. കൂടാതെ മറ്റ് പല സ്രോതസ്സുകളിൽ നിന്നും ക്ഷേത്രം പണം സമ്പാധിക്കുന്നു. പത്താം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ക്ഷേത്രം 16. 2 ഏക്കർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.