Puducherry : ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (AINRC) അധ്യക്ഷൻ എൻ രംഗസാമി (N Rangasamy) കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി (Chief Minister) നാളെ സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് സാഹചര്യത്തിൽ ചെറിയ ഒരു ചടങ്ങ് നടത്തിയാണ് രംഗസാമി മൂന്നാം തവണ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി നാളെ അധികാരം ഏൽക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലഫ്റ്റനന്റ ജനറൽ തമിലിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലികൊടുക്കും. രാജ്നിവാസിൽ ചെറിയ ചടങ്ങിൽ നടത്തിയാണ് രംഗസാമി നാളെ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി അധികാരം ഏൽക്കുന്നത്.


ALSO READ : Puducherry: Congress സര്‍ക്കാരിനെ വീഴിക്കാന്‍ കച്ചകെട്ടി MLAമാര്‍, ഒരു എംഎല്‍എ കൂടി രാജിവച്ചു


നാളെ രംഗസാമി മാത്രമാണ് സത്യപ്രതിജ്ഞ ചൊല്ലുന്നത്. എൻഡിഎ മറ്റ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. 


ബിജെപി പാർട്ടിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചെല്ലുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. സാധരണയായി പുതുച്ചേരി സർക്കാരിന് ആറംഗ ക്യാബിനേറ്റാണുള്ളത്.


ALSO READ : Puducherry: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക്


കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന എ നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പിൽ എഐഎൻആർസി മത്സരിച്ച 16 സീറ്റിൽ നിന്ന് 10 സീറ്റ് നേടി. ബിജെപിയാകട്ടെ മത്സരിച്ച 9 സീറ്റിൽ നിന്ന് ആറ് സീറ്റ് നേടുകയും ചെയ്തു.


ALSO READ : Puducherry Government: പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് Congress സര്‍ക്കാര്‍


30 മണ്ഡലങ്ങളുള്ള പുതുച്ചേരിയിൽ എൻഡിഎ 16 സീറ്റാണ് ഭൂരിപക്ഷം വേണ്ടത്. ബിജെപിയും എഐഎൻആർസിയും ചേർന്ന മാജിക് നമ്പറായ 16 നേടുകടയും ചെയ്തു. പ്രധാന എതിർകക്ഷിയായ ഡിഎംകെ കോൺഗ്രസ് സഖ്യത്തിന് എട്ട് സീറ്റ് മാത്രമെ നേടാൻ സാധിച്ചുള്ളൂ. ആറ് പേരും സ്വതന്ത്ര സ്ഥാനാർഥികളുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.