ന്യൂ ഡൽഹി : നാഗാലാൻഡിൽ AFSPA പിൻവലിക്കുന്നത് തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ  രൂപീകരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായിട്ടുള്ള (Amit Shah) ചർച്ചയ്ക്ക് ശേഷം നാഗലാൻഡ് സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിത് ഷാ അധ്യക്ഷനായ ചർച്ചയ്ക്ക് നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോയും അസം മുഖ്യമന്ത്രി ഹിമാന്ത ബിസ്വ ശർമയും  നാഗലാൻഡ് ഉപമുഖ്യമന്ത്രി വൈ പറ്റൺ, എൻപിഎഫ്എൽപി നേതാവ് ടിആർ സെല്യാങ് എന്നിവർ പങ്കെടുത്തു. 


ALSO READ : നാ​ഗാലാൻ്റ് വെടിവെയ്പിൽ അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ; അഫ്സ്പ പിൻവലിക്കണമെന്നും ആവശ്യം


വടക്ക്കിഴക്കൻ സംസ്ഥാനങ്ങളുടെ കേന്ദ്ര ആഭ്യന്തര അഡിഷ്ണൽ സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി നൽകുന്ന റിപ്പോർട്ടിന് അനുസരിച്ചാകും AFSPA പിൻവലിക്കണോ എന്ന് തീരുമാനിക്കുക. അഡീഷ്ണൽ സെക്രട്ടറിക്ക് പുറമെ നാഗാലാൻഡ് ചീഫ് സെക്രട്ടറി, ഡിജിപി, സിആർപിഎഫിന്റെ പ്രതിനിധി എന്നിവർ സമതിയിൽ ഉണ്ടാകും. 45 ദിവസത്തിനുള്ള സമിതി റിപ്പോർട്ട് സമർപ്പിക്കും.


ALSO READ : നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം; അസം റൈഫിൾസിന്റെ ക്യാമ്പിന് നേരെ ആക്രമണം


കൂടാതെ നാഗലാൻഡിൽ സംഭവിച്ച വെടിവെപ്പിൽ സൈനികർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയെന്ന് നാഗലാൻഡ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. 


ALSO READ: നാഗാലാന്റിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 പേർ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്


എന്താണ് അഫ്സ്പ


ആർമ്ഡ് ഫോഴ്സ് സ്പെഷ്യൽ പവേഴ്സ് ആക്ട് (AFSPA) സൈന്യത്തിന് ചില സാഹചര്യങ്ങളിൽ പ്രത്യേക അധികാരം നൽകുന്ന നിയമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.