കൊഹിമ: നാഗാലാൻഡിലെ മൗവിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു സിവിലിയനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാഷണൽ സോഷ്യലിസ്റ്റ് കൗണ്‍സിൽ ഓഫ് നാഗാലാൻഡ് (എൻഎസ്‌സിഎൻ-കെ) പ്രവർത്തകരുമായാണ് ഏറ്റുമുട്ടലുണ്ടായത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷാസേനയ്ക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ കുറഞ്ഞുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീവ്രവാദികളുടെ ആക്രമണം. 


2013-ല്‍ മുന്‍ യു.പി. എ സര്‍ക്കാരിന്‍റെ കാലത്ത് 732 ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരിന്‍റെ കാലത്ത് 484 ആക്രമണങ്ങള്‍ മാത്രമാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.