നടന്‍ നാഗാര്‍ജുനയുടെ ഹൈദരാബാദിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു മാറ്റി. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള മദാപൂരിലെ എന്‍- കണ്‍വെന്‍ഷന്‍ സെന്ററാണ് ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്റ് അസറ്റ് മോണിറ്ററിംഗ് ആന്റ് പ്രൊട്ടക്ഷന്‍ (ഹൈഡ്ര) അധികൃതര്‍  പൊളിച്ച് മാറ്റിയത്. ബഫര്‍ സോണില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

10 ഏക്കർ സ്ഥലത്ത് നിർമിച്ച എൻ-കൺവെൻഷൻ സെൻ്റർ വർഷങ്ങളായി പരിശോധനയിലാണ്. നഗരത്തിലെ മദാപൂർ പ്രദേശത്തെ തമ്മിടികുണ്ട തടാകത്തിൻ്റെ ഫുൾ ടാങ്ക് ലെവൽ (എഫ്‌ടിഎൽ) ഏരിയയിലും ബഫർ സോണിലും അനധികൃത നിർമാണം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കെട്ടിടം പൊളിച്ച് മാറ്റിയത്.


നോർത്ത് ടാങ്ക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഔദ്യോഗിക രേഖകൾ പ്രകാരം തമ്മിടികുണ്ട തടാകത്തിൻ്റെ എഫ്ടിഎൽ വിസ്തീർണ്ണം ഏകദേശം 29.24 ഏക്കറാണ്. എഫ്ടിഎൽ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളിൽ  2 ഏക്കറും കൈയേറിയെന്നാണ് ആരോപണം.


Read Also: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻ


ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ 4 വലിയ ബുള്‍ഡോസറുകളുമായി എത്തിയാണ് കെട്ടിടം പൊളിക്കുന്നത്. 10 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വര്‍ഷങ്ങളായി നിരീക്ഷണത്തിലായിരുന്നു. പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.


അതേസമയം തൻ്റെ ഉടമസ്ഥതയിലുള്ള എൻ- കൺവെൻഷൻ സെൻ്റർ പൊളിച്ചതിൽ നാഗാർജുന  കടുത്ത നിരാശ പ്രകടിപ്പിച്ചു. അധികാരികൾ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് താരം പ്രതികരിച്ചു. നിലവിലുള്ള കോടതി കേസുകളും സ്റ്റേ ഓർഡറുകളും അവഗണിച്ചാണ് പൊളിക്കൽ നടത്തിയതെന്നും താരം പറഞ്ഞു.


ഭൂമി സ്വകാര്യമാണെന്നും ഒരു ടാങ്ക് പ്ലാനും കൈയേറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരികൾ സ്വീകരിച്ച നടപടികൾക്കെതിരെ കോടതിയെ സമീപിക്കുമെന്നും നാഗാർജുന സൂചിപ്പിച്ചു.


ഹൈദരാബാദിലെ ഏറെ പ്രശസ്തമായിരുന്ന കൺവെൻഷൻ സെന്ററായിരുന്നു എന്‍- കണ്‍വെന്‍ഷന്‍ സെന്റർ. നിരവധി ആഡംബര വിവാഹങ്ങളും കോര്‍പ്പറേറ്റ് മീറ്റിങ്ങുകളും ഇവിടെ വച്ച് നടത്തിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.