ഭുവനേശ്വർ: വിവാഹത്തിന് പല സംസ്ഥാനങ്ങളിലും നാ​ഗിൻ നൃത്തം ചെയ്യാറുണ്ട്. വധൂവരന്മാരുടെ കുടുംബാം​ഗങ്ങളോ കൂട്ടുകാരോ ഇത്തരത്തിൽ നൃത്തം ചെയ്യാറുണ്ട്. എന്നാൽ, വിവാഹ ചടങ്ങിനിടെ ശരിക്കുള്ള മൂർഖൻ പാമ്പിനെയും വച്ച് നാ​ഗിൻ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റ‍ഡിയിലെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ കരഞ്ജിയ പട്ടണത്തിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. മൂടി തുറന്നിരിക്കുന്ന ഒരു കൂടയിൽ നിന്ന് പത്തി ഉയർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഈ കൂട തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ച് പാമ്പാട്ടി നൃത്തം ചെയ്യുകയാണ്. ഇതിന് ചുറ്റും ആളുകൾ കൂടി നിന്ന് നാ​ഗിൻ നൃത്തം ചെയ്യുന്നതും കാണാം. ഒടിവി എന്ന യൂട്യൂബ് ചാനലാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.



ഇതിനിടെ, നൃത്തം ചെയ്യുന്ന ഒരാളുടെ കയ്യിലേക്ക് പാമ്പ് കയറാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അയാൾ ഇതൊന്നും കാര്യമാക്കാതെ നൃത്തം തുടരുകയാണ്. തീരെ സുരക്ഷിതമല്ലാത്ത രീതിയിലാണ് ഇവർ ഉ​ഗ്രവിഷമുള്ള പാമ്പിനെ കൈകാര്യം ചെയ്തിരിക്കുന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന്, വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. ഉ​ഗ്രവിഷമുള്ള പാമ്പിനെ സുരക്ഷിതമല്ലാത്ത രീതിയിൽ പ്രദർശിപ്പിക്കുകയും പാമ്പിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തതിന് പാമ്പാട്ടിയെ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം പാമ്പാട്ടിക്കെതിരെ കേസെടുത്തു. പാമ്പാട്ടി ഉൾപ്പെടെ അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.