തെലങ്കാന: തിരഞ്ഞെടുപ്പിന്റെ `സുതാര്യത`യെ ചോദ്യം ചെയ്ത് ജ്വാല ഗുട്ട
തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെ ബാഡ്മിൻറൺ താരം ജ്വാല ഗുട്ട രംഗത്തെത്തി. തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായെന്നാണ് ജ്വാല ഗുട്ടയുടെ പരാതി.
ഹൈദരാബാദ്: 2018ലെ അവസാനവട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജസ്ഥാനിലും തെലങ്കാനയിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെ ബാഡ്മിൻറൺ താരം ജ്വാല ഗുട്ട രംഗത്തെത്തി. തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായെന്നാണ് ജ്വാല ഗുട്ടയുടെ പരാതി.
ട്വിറ്ററിലുടെയാണ് താരം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോഴാണ് വോട്ടർ പട്ടികയിൽ നിന്ന് തന്‍റെ പേര് അപ്രത്യക്ഷമായെന്ന് മനസിലായതെന്ന് ജ്വാല ഗുട്ട ട്വീറ്റ് ചെയ്തു. കൂടാതെ, വോട്ടർ പട്ടികയില്‍നിന്ന് പേരുകൾ ഇത്തരത്തിൽ നിഗൂഢമായി ഇല്ലാതാകുമ്പോള്‍ തിരഞ്ഞെടുപ്പ് എങ്ങനെ സുതാര്യമാവുമെന്നും അവർ ചോദിച്ചു.
തെലങ്കാനയിൽ വോട്ടെടുപ്പ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇത്തവണ ത്രികോണ മത്സരമാണ്. കോൺഗ്രസ്-ടിഡിപി സഖ്യവും പ്രാദേശിക പാര്‍ട്ടിയായ ടിആര്‍എസും ബിജെപിയും തമ്മിലാണ് മത്സരം.