Nandhini Milk: നന്ദിനി പാലിന്റെ വില വർദ്ധിച്ചു
Nandhini increased price of milk: ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ എത്തും.
കര്‍ണാടകയില്‍ നന്ദിനി പാലിന് വില വര്‍ദ്ധിപ്പിച്ചു. ഉടൻ വില പരിഷ്കരിക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) തീരുമാനിച്ചതോടെ നന്ദിനി പാലിന് മൂന്ന് രൂപ വില കൂടുമെന്ന് കെഎംഎഫ് പ്രസിഡന്റ് ഭീമ നായിക് വ്യക്തമാക്കി. ഡെക്കാൻ ഹെറാൾഡ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയിരിക്കുന്നത്.
വില വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ ഫെഡറേഷനില്‍, യൂണിയനുകളുടെയും കര്‍ഷകരുടെയും സമ്മര്‍ദ്ദമുണ്ടെന്ന് ജൂണ്‍ 21 ന് കെഎംഎഫ് ചെയര്‍മാനായി ചുമതലയേറ്റ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ഭീമാ നായിക് പ്രതികരിച്ചു.
ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ എത്തും. ഇതോടെ 39 രൂപയായിരുന്ന ഒരു ലിറ്റര്‍ പാല്‍ ഇനിമുതല്‍ 43 രൂപ ആയിരിക്കും.നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയില്‍ ഒന്നാണ്.
ALSO READ: റോഡിലെ ക്യാമറകളെ എങ്ങനെ പറ്റിക്കാം? എളുപ്പ വഴി വെളിപ്പെടുത്തി കേരള പോലീസ്
ലിറ്ററിന് 5 രൂപ നന്ദിനി പാലിന് കൂട്ടണമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷമായിരുന്നു നന്ദിനി ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ചിരുന്നത്. ഈ വര്‍ഷം വീണ്ടും അഞ്ചു രൂപ കൂട്ടണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം തള്ളിയെങ്കിലും പിന്നീട് രണ്ടു രൂപ കൂട്ടാന്‍ അനുവാദം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...