പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 72ാം പിറന്നാൾ. ഇന്ത്യയിലേ തന്നെ ശക്തനായ നേതാവ് എന്ന പദത്തിലേക്ക് വളരെ പെട്ടെന്നാണ് മോദി എത്തി ചേർന്നത്. ബിജെപിയുടെ തുടർ ഭരണവും  മറ്റ് സംസ്ഥാനങ്ങളിലെ വളർച്ചക്കുമെല്ലാം പിന്നിൽ നരേന്ദ്ര മോദിയുടെ സ്വാധീനം ഉണ്ടായിരുന്നു. 1950 സെപ്റ്റംബർ 17-ന്  വടക്ക് കിഴക്കൻ ഗുജറാത്തിലെ വഡ്നഗറിൽ ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം

മോദിയുടേത് പലചരക്കു വ്യാപാര കുടുംബത്തിൽ ആയിരുന്നു . എട്ടാമത്തെ വയസ്സുമുതൽ മോദി ആർ.എസ്.എസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു.

 


 

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി പിന്നീട് ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി.

 

രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ നിന്നും ദീർഘ പരിശീലനം ലഭിച്ച മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ വിദ്യാർത്ഥി നേതാവാകുകയും, തുടർന്ന് ബി.ജെ.പി, നവനിർമ്മാൺ എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. നീണ്ട 13 വർഷമാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി പദം അലങ്കരിച്ചത്.

 

മൂന്ന് തവണ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.മോദിയുടെ ഗുജറാത്ത് മോഡൽ വികസനം പല ഘട്ടങ്ങളിലും രാജ്യം ചർച്ച ചെയ്തതാണ്.2014ൽ മോദിയെ മുൻനിർത്തി ബിജെപി ഇന്ത്യയിൽ അധികാരത്തിലെത്തി.  പിന്നീട് രണ്ടാം വട്ടവും ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതും നരേന്ദ്ര മോദി തന്നെയെന്ന് വിലയിരുത്തുന്നു.

 

2007-ലെ ഇന്ത്യാ ടുഡേ സർവ്വേയിൽ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. കൂടാതെ ബഹറിനിന്റെ മൂന്നാമത്തെ വലിയ ബഹുമതിയായ കിംഗ് ഹംദ് ഓർഡർ ഓഫ് റിനൈസെൻസ്, മാലിദ്വീപിന്റെ പരമോന്നത ബഹുമതി ഓർഡർ ഓഫ് ഡിസ്റ്റിങ്വിഷ്ഡ് റൂൾ ഒഫ് ഇസ്സുദീൻ സൗദി അറേബ്യയുടെ പരമോന്നത ബഹുമതി ഓർഡർ ഓഫ് അബ്ഡുൾ അസീസ് അൽ സൗദ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.