Ram temple: മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ മാര്‍ച്ച് വരെ രാമക്ഷേത്രത്തിലേയ്ക്ക് ഇല്ല; കാരണം ഇതാണ്
Ayodhya Ram temple: വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും.
ന്യൂഡല്‍ഹി: പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ അയോധ്യയിലെ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനപ്രവാഹം തുടരുകയാണ്. പ്രതിഷ്ഠാ ദിനത്തിന് തൊട്ടടുത്ത ദിവസം മുതല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നാണ് വിവരം.
അതേസമയം, നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ മാര്‍ച്ച് വരെ രാമക്ഷേത്രത്തിലേയ്ക്ക് പോകേണ്ടതില്ലെന്നാണ് തീരുമാനം. ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന സമയമായതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ഇക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്.
ALSO READ: ഫെബ്രുവരി 16ന് ഭാരത് ബന്ദ്, രാജ്യത്തെ കർഷകരുടെ പിന്തുണ ആവശ്യപ്പെട്ട് രാകേഷ് ടികായത്
മാര്‍ച്ച് മാസം വരെ മന്ത്രിമാര്‍ രാമക്ഷേത്രത്തിലേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിഐപി, വിവിഐപി ക്ഷേത്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നുമുള്ള വിലയിരുത്തലിനൊടുവിലാണ് തീരുമാനം.
പ്രതിഷ്ഠാ ദിനത്തിന് ശേഷമുള്ള ദിവസത്തില്‍ ഏകദേശം 3 ലക്ഷത്തിലധികം ആളുകള്‍ രാമക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഭക്തരുടെ എണ്ണം 5 ലക്ഷമാണെന്നാണ് ഏകദേശ കണക്ക്. ക്ഷേത്രത്തിനകത്തും പുറത്തുമായി 1,000ത്തോളം സൈനികരെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. വരുന്ന ഏതാനും ദിവസങ്ങളില്‍ സമാനമായ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.