ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരന്‍ പ്രഹ്‌ളാദ് മോദി ചെന്നൈയില്‍. നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രഹ്‌ളാദ് മോദി. ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവുമായി പ്രഹ്‌ളാദ് മോദി ചര്‍ച്ചനടത്തി.


രാജ്ഭവനില്‍ വെച്ചാണ് പനീര്‍സെല്‍വവുമായി ചര്‍ച്ചനടത്തിയത്. ഞായറാഴ്ച രാത്രിയെത്തിയ അദ്ദേഹം രാജ്ഭവനിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച അതിരാവിലെ തിരുപ്പതിയില്‍ ദര്‍ശനത്തിനുപോയ പ്രഹ്‌ളാദ് ചെന്നൈയില്‍ തിരിച്ചെത്തിയശേഷം താംബരത്ത് പ്രധാനമന്ത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.