തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് പ്രധാനമന്ത്രിയുടെ 157 ഉത്ഘാടനങ്ങള്‍!!
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുന്‍പും പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി... 30 ദിവസത്തിനുള്ളില്‍ 157 പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കൂടാതെ, ഒരുമാസത്തിനിടെ 28 യാത്രകളാണ് മോദി രാജ്യത്താകമാനമായി നടത്തിയത്.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുന്‍പും പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി... 30 ദിവസത്തിനുള്ളില്‍ 157 പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കൂടാതെ, ഒരുമാസത്തിനിടെ 28 യാത്രകളാണ് മോദി രാജ്യത്താകമാനമായി നടത്തിയത്.
തിരഞ്ഞെടുപ്പ് ചൂടില്‍ ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 9 വരെ ദേശീയ പാതകള്‍, റെയില്‍വേ പാതകള്‍, മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ഗ്യാസ് പൈപ്പ് ലൈന്‍, വിമാന ത്താവളങ്ങള്‍, കുടിവെള്ള പദ്ധതികള്‍, വൈദ്യുത പദ്ധതികള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്.
ജനുവരി 8 മുതല്‍ ഫെബ്രുവരി 7വരെ മോദി ഉദ്ഘാടനം ചെയ്തത് 57 പദ്ധതികളാണ്. ഇതിന് ശേഷമുള്ള നാല് ആഴ്ചകളില്‍ മോദി നടത്തിയ ഉദ്ഘാടനങ്ങളേക്കാള്‍ നാലിരട്ടി വരും ഇത്.