ഇന്ത്യയുടെ തലയെടുപ്പായി ബംഗാൾ കടുവയെ അംഗീകരിച്ചിട്ട് അര നൂറ്റാണ്ട് തികഞ്ഞു . ഇന്ത്യയിൽ ഗുജറാത്തിൽ മാത്രമുള്ള സിംഹത്തെ ദേശീയമൃഗപദവിയിൽ നിന്ന് നീക്കി പകരം കടുവയെ ദേശീയമൃഗമാക്കിയത് 1972 നവംബർ 18നാണ് . നിലവിലെ കണക്ക് പ്രകാരം രാജ്യത്ത് 17 സംസ്ഥാനങ്ങളിലായി 2975 കടുവകളാണുള്ളത് .


COMMERCIAL BREAK
SCROLL TO CONTINUE READING


 ഇതിൽ 190 കടുവകൾ കേരളത്തിലാണ് . ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ്,526. മഞ്ഞ നിറവും അതിൽ കറുത്ത  വരകളുമുള്ള ബംഗാൾ കടുവ പ്രധാനമായും ഇന്ത്യിലും ബംഗ്ലാദേശിലുമാണ് കണ്ടുവരുന്നത് . ഭൂട്ടാൻ,മ്യാൻമർ എന്നിവിടങ്ങളിലും ഇവ ഉണ്ട് . ഇന്ത്യയിൽ ഏറ്റവുമധികം കാണപ്പെടുന്ന കടുവയിനവും ഇതാണ്. 1967 മുതൽ 1972 വരെ 5 വർഷമാണ് സിംഹം ദേശീയമൃഗമായിരുന്നത്.



ബംഗാൾ കടുവകൾ 'റോയൽ ബംഗാൾ കടുവ' എന്നും അറിയപ്പെടാറുണ്ട്. വിവിധ ആവാസ വ്യവസ്ഥകളിൽ കാണപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം പാന്തേര ടൈഗ്രിസ് എന്നാണ്. ഉയർന്ന പ്രദേശങ്ങൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, പുൽമേടുകൾ, കണ്ടൽക്കാടുകൾ എന്നിവിടങ്ങളിൽ ഈ ഗാംഭീര്യമുള്ള വേട്ടക്കാരനെ കാണാം. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ എന്നിവിടങ്ങളിലുടനീളം ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ബംഗാൾ കടുവകൾ ഉള്ളത്.



എന്നാൽ ബംഗാൾ കടുവകൾ വംശനാശഭീഷണി നേരിടുന്ന ജീവി വിഭാഗമാണ്. വന്യജീവി നിയമങ്ങളാൽ ഇവ സംരക്ഷിക്കപ്പെടുകയും ഇന്ത്യയുടെ ദേശീയ മൃഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ബംഗാൾ കടുവകളുടെ എണ്ണം കുറഞ്ഞു വരികയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.