ന്യൂഡല്‍ഹി: ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയപാത വികസനത്തില്‍ കേരളത്തോട് വിവേചനം കാണിച്ചിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലാണ് കേരളത്തിലെ പ്രധാന വിഷയമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ദേശീയപാത വികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഔദ്യോഗികമായി വ്യക്തത വരുത്തുമെന്നും ഗഡ്കരി പറഞ്ഞു. 


അതോടൊപ്പം കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്നും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ  ആവശ്യപ്രകാരമാണ് നടപടിയെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.


കേരളത്തിന്‍റെ ദേശീയപാത വികസനം ഒന്നാംപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിക്ഷേധമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവര്‍ കേരളത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ഇതിനു പിന്നാലെയാണ് നടപടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള കേന്ദ്രത്തിനയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തെ ദേശീയപാത മുന്‍ഗണന പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്ന ആരോപണമുയര്‍ന്നത്.