ന്യൂഡൽഹി:  ഡോ സി വി രാമന്റെ  "രാമൻ ഇഫക്ട്" എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന്റെ കണ്ടെത്തലിൻറെ ഓർമ്മക്കായാണ് ശാസ്ത്ര ദിനം ആചരിക്കുന്നത്.  1930-ൽ സിവി രാമന്  വിഷയത്തിൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അന്ന് മുതലാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കാൻ ആരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാമൻ ഇഫ്ക്ട് വന്നെങ്കിലും ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയുടെ വളർച്ചക്കുണ്ടായ പ്രധാന കാരണങ്ങളിൽ ഒന്ന് റോക്കറ്റ് സാങ്കേതിക വിദ്യയിലെ കുതിപ്പാണ്.  ഇതിന് പിന്നിലാകട്ടെ രാജ്യം റോക്കറ്റ് ബോയ്സ് എന്ന ഒാമന പേരിട്ട് വിളിക്കുന്ന  രണ്ട് പേരായിരുന്നു. ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിയുടെ ശില്പിയായി കണക്കാക്കപ്പെടുന്ന ഡോ ഹോമി ജെ. ഭാഭയും ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ പിതാവായി കണക്കാക്കപ്പെടുന്ന ഡോ വിക്രം സാരാഭായിയുമായിരുന്നു ഇവർ.


മുംബൈയിലെ ഒരു പ്രമുഖ പാഴ്സി കുടുംബത്തിൽ ജനിച്ച ഹോമി ജെ ഭാഭയാണ് 1945-ൽ അദ്ദേഹം മുംബൈയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) സ്ഥാപിച്ചത്. മൂന്ന് വർഷത്തിന് ശേഷം, ഇന്ത്യയിൽ ആണവോർജ്ജ കമ്മീഷൻ രൂപീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അനുമതിയോടെ കമ്മീഷൻറെ ബോഡി സ്ഥാപിക്കുകയും ഡോ. ​​ഭാഭയെ ചെയർമാനാക്കുകയും ചെയ്തു. 


അദ്ദേഹം രാഷ്ട്രത്തിന് നൽകിയ സംഭാവനകൾക്ക്, 1954-ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു. ആണവോർജത്തിന്റെ  ഉപയോഗങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിലും അദ്ദേഹം അധ്യക്ഷനായിരുന്നു. ഐസ്ആർഒയുടെ  സ്ഥാപകനായിരുന്നു ഡോ.വിക്രം സാരാഭായ്.  ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ച് എന്നായിരുന്നു ഐഎസ്ആർഒയുടെ ആദ്യത്തെ പേര്.


തിരുവനന്തപുരത്തിനടുത്തായി രാജ്യത്തെ ആദ്യത്തെ ആദ്യ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ അദ്ദേഹം സാരാഭായിയെ സഹായിച്ചത് ഹോമി ജെ ഭാഭയാണ്. 1919 ഓഗസ്റ്റ് 12 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യവസായികളുടെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച വിക്രം സാരാഭായിയോടുള്ള ബഹുന്മാനാർത്ഥമാണ് തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്  “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന പേരിട്ടത്. ഇന്ന് കാണുന്ന വിധത്തിൽ ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന് തുടക്കം കുറിച്ചതും അതിന് ശിൽ‌പ്പിയായതും അദ്ദേഹമാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.