ന്യുഡൽഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ  ദേശീയ പണിമുടക്ക് (Nationwide Bandh) ആരംഭിച്ചു.  പണിമുടക്കിന് ബിഎംഎസ് ഒഴികെയുള്ള 10 തൊഴിലാളി സംഘടനകളാണ് ആഹ്വാനം ചെയ്തിരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലും പശ്ചിമ ബംഗാളിലും പണിമുടക്ക് (Bharat Bandh) ഹർത്താലായിട്ടുണ്ട്.  കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരുൾപ്പെടെ നിരവധി തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് സംഘടനാ നേതാക്കൾ പറയുന്നത്.  


Also read: നവംബര്‍ 26ന് ബാങ്ക് പണിമുടക്ക്


പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍, സഹകരണ ഗ്രാമീണ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കുചേരും.  ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, എഐബിഇഒ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഗ്രാമീണ ബാങ്കി൦ഗ്  മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണല്‍ റൂറല്‍ ബാങ്ക് എപ്ലോയീസ് യൂണിയന്‍റെ  നേതൃത്വത്തില്‍ ജീവനക്കാരും ഓഫിസര്‍മാരും ഇന്ന് (Bank Strike) പണിമുടക്കും.


ഇതുകൂടാതെ റിസര്‍വ് ബാങ്കിലെ (RBI)എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിൽ പങ്കുചേരും.  ചുരുക്കിപ്പറഞ്ഞാൽ ബാങ്കിങ്, ഇൻഷുറൻസ്, ടെലികോം, റെയിൽവെ, ഖനി തൊഴിലാളികൾ എന്നിവർ പണിമുടക്കിൽ പങ്കെടുക്കും. 


റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലായിരിക്കും റെയിൽവേ തൊഴിലാളികൾ പണിമുടക്കുന്നത്.   ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.