ന്യൂ ഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മുൻ പിസിസി അധ്യക്ഷനുമായ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷത്തെ കഠിന തടവിന് ശിക്ഷി വിധിച്ച് സുപ്രീം കോടതി. 1998 ൽ റോഡിൽ വെച്ച് നടന്ന തർക്കത്തിനിടെ ഒരാൾ മരിച്ച കേസിലാണ് സുപ്രീം കോടതിയുടെ വിധി. മരിച്ചയാളുടെ കുടുംബം നൽകിയ പുനഃപരിശോധന ഹർജിയിലാണ് കോടതി സിദ്ദുവിനെ ശിക്ഷിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ മെയ് 2018 ഈ കേസിൽ സിദ്ദു കുറ്റക്കാരനാണ് കണ്ടെത്തിയ കേസിൽ ആയിരം രൂപ പിഴ മാത്രം ചുമത്തിയാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. 65കാരനെ മർദിച്ച് മുറിവേൽപ്പിച്ച കേസിൽ കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മരിച്ചയാളുടെ കുടുംബം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സെപ്റ്റംബർ 2018ന് കോടതി റിവ്യു പെറ്റീഷൻ പരിഗണിക്കുകയും ചെയ്തു. 1998ൽ സിദ്ദുവിന്റെ ഉറ്റ അനുയായിയായിരുന്ന രൂപിന്ദർ സിങ് സന്ധുവിനെ വേണ്ടത്ര തെളിവുകൾ ഇല്ലെന്ന് കാരണത്താൽ കോടതി കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു.  


ALSO READ : Gyanvapi Masjid Case Update: നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഗ്യാന്‍വാപി മസ്ജിദ് സർവേ റിപ്പോർട്ട് സമര്‍പ്പിച്ചു, വാദം മാറ്റി 


നടു റോഡിൽ ജിപ്സി നിർത്തിയിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് വയോധികൻ മരിക്കുന്നത്. സിദ്ദു അനുയായി സന്ധുവും പട്യാല നഗരമധ്യമത്തിൽ കാർ നിർത്തിയിടുകയും അതിനെ ചോദ്യം ചെയ്തെത്തിയ മരിച്ച ഗുർനാം സിങ്ങും മറ്റ് രണ്ട് പേരു ഇവരോട് വാഹനം മാറ്റിയിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും മർദനത്തിലേക്കും നയിച്ചു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.