നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) 347 നോൺ അക്കാദമിക് തസ്തികകളിലേക്ക് റിക്രൂട്ട്മെൻറിനുള്ള അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ നടപടികൾ ഏപ്രിൽ 29 മുതൽ ആരംഭിക്കും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാൻ കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിക്രൂട്ട്മെന്റ് വിശദാംശങ്ങൾ


വിജ്ഞാപനമനുസരിച്ച്, മൊത്തം 347 തസ്തികകളിലേക്കാണ് എൻസിഇആർടി നിയമനം നടത്തുക. ഇതിൽ ലെവൽ 2-5-ന് 215, ലെവൽ 6-8-ന് 99, ലെവൽ 10-12-ന് 33 എന്നിങ്ങനെയാണ് തസ്തികകൾ. വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള യോഗ്യത വ്യത്യസ്തമാണ്.


റദ്ദാക്കിയ NCERT റിക്രൂട്ട്‌മെൻറ്


2018 ജനുവരി 20 മുതൽ 2022 ഓഗസ്റ്റ് 6 വരെ നോൺ-അക്കാദമിക് പ്രകാരം പരസ്യപ്പെടുത്തിയ 8 റിക്രൂട്ട്‌മെന്റുകൾ NCERT റദ്ദാക്കി. വിജ്ഞാപനം അനുസരിച്ച്, എൽഡിസി, ജൂനിയർ എച്ച്ടി ഉൾപ്പെടെ നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തില്ല. ഈ ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ ഫീസ് തിരികെ നൽകും.


അപേക്ഷിക്കേണ്ട വിധം


1.NCERT റിക്രൂട്ട്‌മെന്റിനായി ഇവിടെ അപേക്ഷിക്കുക
2.ആദ്യം ഔദ്യോഗിക വെബ്സൈറ്റ് ncert.nic.in-ലേക്ക് പോകുക.
3.തുടർന്ന് NCERT റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4.യൂസർ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്യുക
5.ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യുക.
6. ഫീസ് സമർപ്പിച്ച് ഫൈനൽ സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
7. ഇതിനുശേഷം, ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.