NDA എന്നാല്‍, `No Data Available`... പുതിയ നിര്‍വചനവുമായി Shashi Tharoor MP
NDA സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍ (Shashi Tharoor).
New Delhi: NDA സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍ (Shashi Tharoor).
രാജ്യത്തെ ഏറെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ കേന്ദ്രത്തിന്‍റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടുകളോ ഇല്ലാത്തതിനെ കളിയാക്കികൊണ്ടാണ് ശശി തരൂരിന്‍റെ ട്വീറ്റ്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചും കര്‍ഷക ആത്മഹത്യകളെ സംബന്ധിച്ചും , സാമ്പത്തിക പ്രശനങ്ങളെ കുറിച്ചും, കോവിഡ് മരണങ്ങളെ കുറിച്ചും സര്‍ക്കാരിന്‍റെ പക്കല്‍ വ്യക്തമായ രേഖയിലെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ എന്‍ ഡി എ (NDA) എന്നതിന് നോ ഡാറ്റ അവൈലബിള്‍ (No Data Available) എന്ന പൂര്‍ണ്ണ രൂപമാണ് യോജിക്കുകയെന്നും അദ്ദേഹം പറഞ്ഞു .
രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെയും , ലോക്ക് ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെയും കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പക്കല്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. എത്ര ആളുകള്‍ക്ക് ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ചും സര്‍ക്കാറിന്‍റെ കൈയില്‍ രേഖയില്ല. കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം പോലും സര്‍ക്കാറിന്‍റെ കൈയിലില്ലെന്ന് മറുപടിയില്‍ പറഞ്ഞു.
ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.