NEET Exam: പരാജയ ഭീതി, തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ
തമിഴ്നാട്ടിൽ വീണ്ടും NEET Exam പേടിയെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്തു. അരിയല്ലൂർ സ്വദേശി കനിമൊഴിയാണ് പരാജയ ഭീതിയിൽ ആത്മഹത്യ (Suicide) ചെയ്തത്.
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും നീറ്റ് പരീക്ഷ (NEET Exam) പേടിയെ തുടർന്ന് വിദ്യാർഥി (Student) ആത്മഹത്യ ചെയ്തു. അരിയല്ലൂർ സ്വദേശി കനിമൊഴിയാണ് (16) നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ പരാജയ ഭീതിയിൽ ആത്മഹത്യ (Suicide) ചെയ്തത്. മാതാപിതാക്കൾ നൽകുന്ന മൊഴി അനുസരിച്ച് കനിമൊഴി പരീക്ഷയ്ക്ക് ശേഷം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു (Depressed). പ്ലസ് ടു പരീക്ഷയ്ക്ക് 600ൽ 562 മാർക്ക് വാങ്ങിയ വിദ്യാർഥിയാണ് കനിമൊഴി (Kanimozhi).
എന്നാൽ, നീറ്റ് പരീക്ഷയിൽ വിജയിക്കാൻ കഴിയില്ലെന്ന ഭീതിയാണ് കനിമൊഴിയെ ആത്മഹത്യയിലേക്കു നയിച്ചത്. മാതാപിതാക്കൾ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്ത് പോയ സമയത്താണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Also Read: NEET Exam: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് 12 കേന്ദ്രങ്ങൾ
നീറ്റ് പരീക്ഷ പേടിയിൽ ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ ആത്മഹത്യയാണ്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സേലം സ്വദേശിയായ ധനുഷ് (19) എന്ന വിദ്യാർഥിയും നീറ്റ് പേടിയിൽ ജീവനൊടുക്കിയിരുന്നു. 2017ൽ അനിത എന്നൊരു വിദ്യാർഥിയും 2020ൽ വിഘ്നേഷ് എന്ന വിദ്യാർഥിയും ഇതേ കാരണത്തിന് അരിയല്ലൂരിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്.
Also Read: NEET PG 2021 : നീറ്റ് പിജി പരീക്ഷ തിയതി പ്രഖ്യാപിച്ചു
തമിഴ്നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കാനുള്ള ബിൽ കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ പാസാക്കിയത്. 12-ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. രാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിര്‍ക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടുപോകുന്നത്. അധികാരത്തിലെത്തിയാല്‍ നീറ്റ് ഒഴിവാക്കും എന്നത് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാദ്ഗാനമായിരുന്നു. നീറ്റ് പരീക്ഷമൂലം വിദ്യാർഥികൾക്കുണ്ടാകുന്ന പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സർക്കാർ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തിയിരുന്നു.
Also Read: NEET, JEE Exam:വിദ്യാർത്ഥികൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
പ്ലസ്ടു (PlusTwo) മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം (Medical Entrance) എന്നുള്ളതായിരുന്നു തമിഴ്‌നാട്ടില്‍ (Tamil Nadu) നേരത്തെയുണ്ടായിരുന്ന സംവിധാനം. എന്നാല്‍ നീറ്റ് വന്നതോടെ പ്ലസ്ടുവിന് നല്ല മാര്‍ക്ക് നേടുന്നവര്‍ക്കുപോലും നീറ്റ് (NEET) വിജയിക്കാനാകാത്ത സ്ഥിതിവന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി ആത്മഹത്യകളും (Suicides) റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...